Thursday, May 1, 2025

ബിജു മേനോന്‍, സുരേഷ് ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, ലിസ്റ്റില്‍ തോമസ് ചിത്രം ഗരുഡന്‍; പൂര്‍ത്തിയായി

ബിജു മേനോനും സുരേഷ് ഗോപിയും മിഥുന്‍ മാനുവല്‍ തോമസും ലിസ്റ്റില്‍ തോമസും ആദ്യമായി ഒന്നിച്ച് നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗരുഡ’ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി.  മാജിക് ഫ്രയിംസ് ഫിലിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കഥ എം ജിനീഷും തിരക്കഥ എഴുതിയിരിക്കുന്നത് മാനുവല്‍ തോമസുമാണ്. അഞ്ചാം പാതിര എന്ന ചിത്രത്തിന് വേണ്ടിയാണ് മാനുവല്‍ തോമസ് ഒടുവില്‍ തിരക്കഥ എഴുതിയത്.

ഒരു ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണ് ഗരുഡന്‍. കളിയാട്ടം, പത്രം, ക്രിസ്ത്യന്‍ ബ്രദര്‍സ്, എഫ് ഐ ആര്‍, ട്വന്‍റി ട്വന്‍റി, രാമരാവണന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍  ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയും എഡിറ്റിങ് ശ്രീജിത്ത് സാരംഗും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ആക്ഷൻ ഫാമിലി ത്രില്ലർ ചിത്രം ‘വിരുന്ന്’ ആഗസ്ത് 23- ന് റിലീസ് ചെയ്യും

0
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘വിരുന്ന്’ ആഗസ്ത് 23 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി. അർജുൻ, നിക്കി, മുകേഷ്,...

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

കാളിദാസ് ജയറാം നായകനായി എത്തുന്ന  ചിത്രം രജനിയുടെ ടീസർ പുറത്ത്

0
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ  8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

പതിനാറുവർഷങ്ങൾക്ക് ശേഷം ഒന്നിക്കുവാൻ മോഹൻലാലും മമ്മൂട്ടിയും

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 11 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന...

ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ‘കടകൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കടകന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോധിയുടെയും എസ് കെ മമ്പാടിന്റെയുമാണ് തിരക്കഥ.