Saturday, March 7, 2026

ബിജുമേനോൻ നായകനായി എത്തുന്ന ‘തുണ്ട്’; ട്രയിലർ റിലീസിന്

തല്ലുമാല, അയൽവാശി എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തുണ്ടി’ന്റെ ട്രയിലർ റിലീസ് ചെയ്തു. ബിജു മേനോൻ പ്രധാന കഥാപാത്രമായി എത്തുന്ന തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് കണ്ണപ്പൻ എന്നിവരാണ്. ആഷിഖ് ഉസ്മാനും ജിംഷി ഖാലിദുമാണ് നിർമ്മാണം. പൊലീസ് കഥയാണ് സിനിമയ്ക്ക് പ്രമേയം.

ഷൈൻ ടോം ചാക്കോ, അഭിറാം രാധാകൃഷ്ണൻ, ഷാജു ശ്രീധർ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം ഗോപി സുന്ദർ, ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിങ് നമ്പു ഉസ്മാൻ, ഗാനരചന വിനായക് ശശികുമാർ. ഫെബ്രുവരി 16 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തിരിതെളിഞ്ഞു

0
ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു.

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.

അർജുൻ അശോകൻ പ്രധാനകഥാപാത്രം; ‘അൻപോട് കണ്മണി’യുടെ ടീസർ പുറത്ത് വിട്ടു

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെച്ചാണ് ടീസർ...

ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ്...

ഉര്‍വശിയെന്ന നാട്യകല

0
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി