Saturday, March 7, 2026

ബിഗ്ബജറ്റ് ചിത്രവുമായി ടോവിനോ തോമസിന്‍റെ ‘നടികര്‍ തിലകം’; ഷൂട്ടിങ്ങ് ഹൈദരബാദില്‍ പുരോഗമിക്കും

ടോവിനോ തോമസ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്നു. നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്. ഹൈദരബാദിലുള്ള ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ദുബായ്, കാശ്മീര്‍ എന്നിവിടങ്ങളിലെത്തി ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കും. 120- ദിവസത്തോളമാന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉണ്ടാവുക.

ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തിന്‍റെ നിര്‍മാണം അലന്‍ ആന്‍റണി, അനൂപ് വേണു ഗോപാല്‍ എന്നിവര്‍  ചേര്‍ന്നുള്ള ഗോഡ് സ്പീഡാണ്. കൂടെ മൈത്രി മൂവി മേക്കേഴ്സും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. മൈത്രി മൂവീസിന്‍റെ ആദ്യഭാഗമാകുന്ന  മലയാള ചിത്രമാണ്  നടികര്‍ തിലകര്‍. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ടോവിനോ തോമസ് എത്തുന്നത്. പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് മുന്നോട്ട് കുതിക്കുന്ന സൂപ്പര്‍ താരമാണ് ഡേവിഡ് പടിക്കല്‍.

ചിത്രത്തില്‍ ബാല എന്ന കഥാപാത്രമായി സൌബിന്‍ഷാഹീറും എത്തുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലാല്‍, സുരേഷ് കൃഷ്ണ, അജു വര്‍ഗീസ്, മധുപാല്‍, ഗണപതി, ഇടവേള ബാബു, ശ്രീജിത്ത് രവി, മാല പാര്‍വതി, അഖില്‍ കണ്ണപ്പന്‍, ഖയാസ് മുഹമ്മദ്, അനൂപ് മേനോന്‍,ബാലു വര്‍ഗീസ്, സഞ്ജു ശിവറാം, ദിവ്യ പിള്ള,ഖാലിദ് റഹ്മാന്‍, മണിക്കുട്ടന്‍, അര്‍ജുന്‍, നന്ദകുമാര്‍, പ്രമോദ് വെളിയനാട്, ബൈജുക്കുട്ടന്‍, ദേവികാ ഗോപാല്‍ നായര്‍, ജസീര്‍ മുഹമദ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ സുവിന്‍ എസ് സോമശേഖരനും ക്യാമറ ആല്‍ബിനും എഡിറ്റിങ് രതീഷ് രാജും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘രാമചന്ദ്ര ബോസ് & കോ ‘ ടീസറില്‍ കൊള്ളക്കാരനായി നിവിന്‍ പോളി

0
മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ ഇടുക്കി, വിജിലേഷ്, വിനയ് ഫോര്‍ട്ട്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നേര്’

0
അഡ്വ: വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളായി പ്രാക്ടീസ് മുടങ്ങിക്കിടന്ന വിജയമോഹൻ അവിചാരിതമായി ഒരു കേസ് ഏറ്റെടുക്കേണ്ടി വന്നത്തും തുടർന്ന് അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമാണ് ‘;നേരി’ൽ.

ഷാനവാസ് ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘പുലിമട’യില്‍ പതുങ്ങി ജോജു ചിത്രം ‘പുലിമട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ചിത്രത്തിന് ടാഗ് ലൈന്‍ ‘സെന്‍റ് ഓഫ് എ വുമണ്‍’ പെണ്ണിന്‍റെ സുഗന്ധം എന്നര്‍ത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങാന്‍ പോകുന്ന ‘പുലിമടയില്‍ ഐശ്വര്യ രാജേഷും ലിജോമോളും നായികമാരായി എത്തുന്നു.