ജഗദീഷ് അച്ഛനും ബേസിൽ ജോസഫ് മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി. ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ചിയേഴ്സ് എന്റർടൈമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഫാമിലി. നവാഗതനായ നിർമ്മൽ സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാനമേയൻ, ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സന്ദീപ്, മഞ്ജു പിള്ള, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ, മീനാരാജ്, തുടങ്ങിയവർ അഭിനയിക്കുന്ന ഫാമിലി നവംബർ 17- ന്നു തിയ്യേറ്ററുകളിലേക്ക് എത്തും. തിരക്കഥ സംവിധായകൻ നിതീഷ് സഹാദേവനും സാഞ്ചോ ജോസഫും ചേർന്ന് ആണ് നിർവഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് നിധിൻ രാജ് ആരോൾ.
Also Read
നടി മീന ഗണേഷ് അന്തരിച്ചു
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങൾ; ‘ആശ’യുടെ പോസ്റ്റർ പുറത്ത്
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ പോസ്റ്റർ പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അജിത്ത് വിനായക ആണ്. നവാഗതനായ സഫർ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി...
‘നേരു’മായി മോഹൻലാലും ജിത്തു ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം നേരിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന നേര് ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്ത് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
മമ്മൂട്ടിയുടെ പുതിയപടം ‘ടർബോ’ ഒരുക്കുക വൈശാഖും മിഥുൻ മാനുവലും
മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസുമാണ്
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍; വെബ്‌സീരീസ് ട്രെയിലര്‍ റിലീസ് ചെയ്തു
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കോമഡി ക്രൈം ത്രില്ലര്‍ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ് സി’ന്‍റെ ട്രൈലര്‍ റിലീസ് ചെയ്തു.







