Saturday, March 7, 2026

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’

സൌദി അറേബ്യയിലെ ദമാമിൽ വെച്ച് നടന്ന ചടങ്ങിൽ അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സർ ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചു. എ ഐ സാങ്കേതികവിദ്യയെയും കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് ഇ എം അഷ്റഫ് ആണ്. പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്സ് കമ്പനിയുടെ സി ഇ ഒ ഡോ: മാത്യു എം സാമുവ, നിർമ്മാതാവ് മൻസൂർ പള്ളൂർ, സപ്ത ശ്രീജിത്ത്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അമേരിക്കക്കാരിയായ അപർണ മൾബറിയാണ് എ ഐ കഥാപാത്രമായി എത്തുന്നത്. ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ്, മണികണ്ഠൻ, കണ്ണൂർ ശ്രീലത, പ്രസന്നൻ പിള്ള, സിനി എബ്രഹാം, പി കെ അബ്ദുള്ള, ആൻമീര ദേവ്, ഷിജിത്ത് മണവാളൻ, പ്രീതി കീക്കാൻ, വീഞ്ചു വിശ്വനാഥ്, ഹരി കാഞ്ഞങ്ങാട്, അജയൻ കല്ലായി, ആൽബർട്ട് അലക്സ്, ആനന്ദജ്യോതി, അലൻ, അനിൽ ബേബി, ശുഭ കാഞ്ഞങ്ങാട്, ഹാതീം തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. എഡിറ്റിങ് ഹരി ജി നായർ, വി എഫ് എക്സ് വിജേഷ് സി ആറും നിർവഹിക്കുന്നു. സംഗീതം യൂനുസിയോ, പശ്ചാത്തല സംഗീതം റോണി റാഫെൽ, ഗാനരചന പ്രഭാവർമ്മ. മെയ് മാസം ചിത്രം റിലീസാവും.

spot_img

Hot Topics

Related Articles

Also Read

‘മാർക്കോ’ ഒടിടിയിലേക്ക്

0
പ്രേക്ഷകരെ തിയ്യേറ്ററുകളിൽ ഹരം കൊള്ളിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇനി ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. തിയ്യേറ്ററിൽ...

‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്.

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ പോസ്റ്റർ പുറത്തിറങ്ങി

0
കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ പോസ്റ്റർ റിലീസായി.

 മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവിനെ ആഘോഷമാക്കാൻ ‘കളംകാവൽ’ തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു  ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം....

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.