നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഖിൽ സത്യന്റെതാണ് കഥയും എഡിറ്റിങും സംവിധാനവും. ‘The ghost next door’ എന്നാണ് ടൈറ്റിലിന്റെ ടാഗ് ലൈൻ. ഒരു ഫാന്റസി കോമഡി ജോണർ ചിത്രമായിരിക്കും സർവ്വം മായ.

അജു വർഗീസ്, രഘുനാഥ് പാലേരി, റിയ ഷിബു, ജാർദ്ദനൻ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ, മധു വാരിയർ, തുടങ്ങി നിരവധിപേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് നിർമ്മാണം. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം ശരൺ വേലായുധൻ.







