Thursday, May 1, 2025

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഓടും കുതിര ചാടും കുതിര; ‘ ചിത്രീകരണം തുടങ്ങി

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഓടും കുതിര ചാടും കുതിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ അൽത്താഫ് സലീമിന്റെ ഭാര്യ ശ്രുതി ശിഖാമണി ആദ്യ ക്ലാപ്പ് നല്കി.

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, ലാൽ, രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, ഇടവേള ബാബു, ജോണി ആൻറണി, സുരേഷ് കൃഷ്ണ, നന്ദു, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന, അനുരാജ്, വിനീത് ചാക്യാര്, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ് തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്ക്, സംഗീതം ജെസ്റ്റിൻ വർഗീസ്, .

spot_img

Hot Topics

Related Articles

Also Read

‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്

0
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

‘അയ്യർ ഇൻ അറേബ്യ’യിൽ  രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും

0
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ  രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്.

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

0
നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.