Saturday, March 7, 2026

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ  കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. ഭക്തിഗാനങ്ങളിലൂടെ ജനമാനസ്സുകളിൽ ഇടം നേടിയ അദ്ദേഹം സംഗീതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു എന്നു തന്നെ അടയാളപ്പെടുത്താം. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മകൻ മനോജ് കെ ജയൻ ചലച്ചിത്ര അഭിനേതാവാണ്. കെ ജി ജയൻ, കെജി വിജയൻ എന്നീ ഇരട്ടസഹോദരങ്ങൾ മലയാള സംഗീതലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചെടുത്തു. പാട്ടിന്റെ അവിസ്മരണീയമായ നാദസൌകുമാര്യത്തെ പരിചിതമാക്കിയ ഗാനനഗന്ധർവ്വർ എന്നു അടയാളപ്പെടുത്താം. ഈ സഹോദരങ്ങളുടെ പേരുകൾ ജയവിജയ എന്നു ഒന്നിപ്പിച്ചത് നടൻ ജോസ് പ്രകാശ് ആണ്. അതോടെ ജയവിജയന്മാർ എന്ന പേര്  ഇന്ത്യൻ സംഗീതത്തിൽ പൊൻകിരീടം ചാർത്തി.

ഇഷ്ടദേവനായ അയ്യപ്പസ്വാമിക്ക് വേണ്ടിയാണ് ജയവിജയന്മാർ  ആദ്യമായി പാട്ടിന്റെ പൊന്മല കേറുന്നത്. ശബരിമല ദേവസ്വം ബോർഡ് പുറത്തിറക്കിയ ഭക്തിഗാന ആൽബം ‘ശബരിമല അയ്യപ്പനി’ലെ ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ജയവിജയന്മാർ ആദ്യമായി  ഈണമിട്ടതാണ്. മറ്റൊന്നായ ‘ഇഷ്ടദൈവമേ സ്വാമി അയ്യപ്പ’ എന്ന ഗാനം പി ലീല യുടെ ശബ്ദത്തിലും കേട്ടു. അയ്യപ്പ ഭക്തിഗാനം ആദ്യമായി സ്ത്രീ ശബ്ദത്തിൽ കേൾക്കുന്നത് ഈ പാട്ടിലൂടെയാണ്. നിരവധി ഭക്തിഗാനങ്ങൾക്ക് ഈണമിട്ട ജയവിജയന്മാർ 1968- ൽ ഭൂമിയിലെ മാലാഖമാർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നത്. പിന്നീട് സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച ഹിറ്റ് ഗാനങ്ങൾ പിറന്നു; നക്ഷത്ര ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം, തുടങ്ങിയ ഗാനങ്ങൾ ജനഹൃദയങ്ങൾ ഏറ്റു വാങ്ങി. 1988- ൽ ജയവിജയ കൂട്ടുകെട്ടിൽ നിന്നു കെ ജി വിജയൻ ജീവിതത്തോട് വിടപറഞ്ഞു. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപൻ തന്ത്രിയും  പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായനിയമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മനോജ് കെ ജയൻ, ബിജു കെ ജയൻ.

spot_img

Hot Topics

Related Articles

Also Read

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങൾ; ‘ആശ’യുടെ പോസ്റ്റർ പുറത്ത്

0
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ പോസ്റ്റർ പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അജിത്ത് വിനായക ആണ്. നവാഗതനായ സഫർ ആണ്  ചിത്രത്തിന്റെ തിരക്കഥയെഴുതി...

ശനിയാഴ്ച മുതൽ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്ന് ‘കേക്ക് സ്റ്റോറി’ യുടെ അണിയറപ്രവർത്തകർ  

0
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ടിക്കറ്റ് വിതരണം ശനിയാഴ്ച...

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

0
ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; ഏറ്റവും പുതിയ പോസ്റ്ററിൽ മോഹൻലാൽ

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘കിരാത’ എന്ന...