Saturday, March 7, 2026

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോടൻ ജനതയിലേക്ക് ബർഗ്മാനും കുറസോവയും തുർക്കോവ്സ്ക്കിയും പരിചിതമാക്കിയതിൽ  സുപ്രധാനപങ്കുവഹിച്ചതിൽ പ്രധാനിയാണ് ചെലവൂർ വേണു. വൻനഗരങ്ങളിൽ ചലച്ചിത്ര പ്രദർശനം നടത്തിക്കൊണ്ട് അദ്ദേഹം വഹിച്ച പങ്ക് അസ്സിമമാണ്.  രാജ്യാന്തര സിനിമകൾ വിദൂരമായിരുന്ന ഒരു കാലഘത്തിലാണ്ചെലവൂർ വേണുവിന്റെ ചലച്ചിത്ര വിപ്ലവം അരങ്ങേറിയത്. മലയാളി മനസ്സുകളിലേക്ക് ചലിക്കുന്ന ചലച്ചിത്ര ഭാഷ്യത്തെ അദ്ദേഹം പകർന്നു നല്കി. സിനിമ എന്തെന്നു മലയാളികൾ അറിഞ്ഞു തുടങ്ങിയത് ഇത്തരം ചലച്ചിത്ര പ്രദർശനത്തിലൂടെ ആയിരുന്നു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വനി ഫിലിം സൊസൈറ്റി 1971 ൽ രൂപീകൃതമായപ്പോൾ മുതൽ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു.

സമാന്തര സിനിമകളുടെയും ക്ലാസ്സിക് സിനിമകളുടെയും പ്രചാരകനായിക്കൊണ്ട് മലയാളികളുടെ ചലച്ചിത്ര അഭിരുചി മാറ്റിയെടുക്കുവാനും ഇത്തരം ശ്രമങ്ങളിലൂടെ നടന്നു. പഠനകാലത്ത് ഉമ്മ എന്ന സിനിമയ്ക്ക് നിരൂപണം എഴുതിക്കൊണ്ടാണ് സിനിമായിലേക്കുള്ള രംഗപ്രവേശം. പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായി പ്രവർത്തിച്ചു. മനസ്സ്  ഒരു സമസ്യ, മനസ്സിന്റെ വഴികൾ എന്നീ പുസ്തകങ്ങൾ രചിച്ചു. ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇൻഡ്യ കേരള റീജിയണൽ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ പ്രമേയമാക്കിക്കൊണ്ട് ‘ വേണു ജീവിതകാലം’ എന്ന പേരിൽ ഡോകുമെന്ററി ചെയ്തു. ഭാര്യ: ശ്രീരഞ്ജിനി അമ്മാളു. സംസ്കാരം ഇന്ന് വൈകീട്ട്

spot_img

Hot Topics

Related Articles

Also Read

‘ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിടപറഞ്ഞിരിക്കുന്നു’; മമ്മൂട്ടി

0
തന്‍റെ ഗുരുനാഥനായ കെ ജി  ജോര്‍ജ്ജിന് മമ്മൂട്ടി ആദരഞ്ജലികള്‍ നേര്‍ന്നു. ‘ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിടപറഞ്ഞിരിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. 1980- ല്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90- വയസ്സായിരുന്നു. തിങ്കളാഴ്ച മുംബൈലെ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ശ്യാം ബെനഗലിന്റെ മകൾ പ്രിയ...

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടൻ’; ടാർസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതകഥ ഇനി വെള്ളിത്തിരയിലേക്ക്

0
ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളുടെ ലിപ് സിങ്കിലൂടെ വീഡിയോകൾ ചെയ്ത് ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റിയ ടാർസാനിയൻ ഇൻഫ്ലുവെൻസർ യൂസഫ് കിംസേരെ എന്ന കിലി പോളിന്റെ ജീവിതകഥ ഇനി സിനിമയാകുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ കിലിയുടെ ഇന്സ്റ്റാഗ്രാം...

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായികയും നായകനുമായി കല്യാണിയും നസ്ലിനും

0
അരുൺ ഡൊമനിക് രചനയും സംവിധാനവും നിർവഹിച്ച് കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം...

 ആസിഫ് അലിയും അപർണ്ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്;’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന ചിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ...