Thursday, May 1, 2025

പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.  കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്. 52 ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മാർച്ച് രണ്ടിനാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, ആരതി നായർ ബംഗാളി താരം എനാക്ഷി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

 ഈസ്റ്റ് കോസ്റ്റ് വിജയന്റെയും സന്തോഷ് വർമ്മയുടെയും വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നത്. എഡിറ്റിങ് രഞ്ജിത് അമ്പാടി. ചിത്തിനി ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും എത്തും. ശ്രീകാന്ത് മുരളി, രാജേഷ് ശർമ, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചാരി, ഉണ്ണിരാജ, അനൂപ് ശിവസേനൻ, കൂട്ടിക്കൽ ജയചന്ദ്രൻ, സുജിത് ശങ്കർ, പൌളി വൽസൻ, ജിതിൻ ബാബു, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വാളയാർ, ചിങ്ങഞ്ചിറ, ധോണി ഫോറസ്റ്റ്, കവ, പുതുശ്ശെരി, കൊടുമ്പ്, മലമ്പുഴ, തുടങ്ങിയ സ്ഥലങ്ങളിൽ  ചിത്രീകരണം പൂർത്തിയാക്കി.  ക്യാമറ രതീഷ് റാം, എഡിറ്റിങ് ജോൺ കുട്ടി,

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ജനുവരി 23- ന് തിയ്യേറ്ററുകളിലേക്ക്

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ജനുവരി 23- ന് റിലീസ് ചെയ്യും. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന...

‘വമ്പത്തി’യില്‍ സ്വാസിക; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

0
മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാര്‍ഥിനിയായും അധ്യാപികയായും സ്വാസിക  ഒരുപോലെയെത്തുന്ന ശക്തമായ സ്ത്രീകഥാപാത്ര സിനിമ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി.

ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ‘കടകൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കടകന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോധിയുടെയും എസ് കെ മമ്പാടിന്റെയുമാണ് തിരക്കഥ.

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

0
മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍.