Saturday, March 7, 2026

പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്

പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം. നടൻ ദിനേശ് പണിക്കരാണ് ട്രയിലർ റിലീസ് തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയ്യേറ്ററിൽ വെച്ചാണ് നിർവഹിച്ചത്. പുണർതം ആർട്സ് ഡിജിറ്റൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായരാണ് അധ്യക്ഷത വഹിച്ചത്. മായമ്മയായി അഭിനയിക്കുന്ന അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, ശരണ്യ ശബരി, രമ്യ രാജേഷ്, സീതാലക്ഷ്മി, അനു നവീൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര രാധാകൃഷ്ണൻ, സംഗീത സംവിധായകൻ രാജേഷ് വിജയ്, അനിൽ കഴക്കൂട്ടം, സംവിധായകൻ രമേശ് കുമാർ കോറമംഗലം, നാവോരു പാട്ടിന്റെ എഴുത്തുകാരൻ കണ്ണൻ പോറ്റി, നായകൻ അരുൺ ഉണ്ണി, തുടങ്ങിയവരും പങ്കെടുത്തു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ നന്ദി പ്രകാശനം നടത്തി. വിജി തമ്പി, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ചേർത്തല വിജയൻ, കൃഷ്ണപ്രസാദ്, കെ പി എ സി ലീലമണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹകൻ നവീൻ കെ സാജു, എഡിറ്റിങ് അനൂപ് എസ് രാജ്. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

spot_img

Hot Topics

Related Articles

Also Read

‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍

0
'മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’

ജിത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം; പുതിയ വിശേഷങ്ങളുമായി ‘നേര്’

0
ദൃശ്യം- 1 നും ദൃശ്യം- 2 നും ശേഷം മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം നേരിന്‍റെ വിശേഷങ്ങള്‍ പങ്ക് വെച്ചു മോഹന്‍ലാല്‍.

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

‘കണ്ണൂര്‍ സ്ക്വാഡി’ന് പറയാനുണ്ട് അതിജീവിച്ച ‘മഹായാന’ത്തെ കുറിച്ച്

0
അന്ന് അതിജീവിച്ചു കൊണ്ട് മഹായാനം നടത്തിയ സി ടി രാജന്‍ എത്തി നില്‍ക്കുന്നത് കണ്ണൂര്‍ സ്ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രത്തിന് മുന്നിലാണ്. ചിത്രത്തിന്‍റെ തിരക്കഥ സി ടി രാജന്‍റെ മൂത്തമകന്‍ റോബിയുടെതാണ്. സംവിധാനം ഇളയ മകന്‍ റോണിയുടെതും.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ബ്രോമാൻസ്’

0
യുവഅഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസി’ന്റെ ടീസർ പുറത്തിറങ്ങി. തോമസ് പി സെബാസ്റ്റ്യൻ, അരുൺ...