Thursday, May 1, 2025

പുത്തന്‍ ചിത്രമൊരുക്കി ഷാനവാസ് കെ ബാവക്കുട്ടി

കിസ്  മത്ത്, തൊട്ടപ്പന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുത്തന്‍ പടം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. ആഗസ്ത് 17 നു ചിത്രം ആരംഭിക്കും. സപ്തതരംഗ് ക്രിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദേവദൂതന്‍, മൈഡിയര്‍ കുട്ടിച്ചാത്തന്‍, മഴവില്‍ക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, പിന്‍ഗാമി, മേലെപ്പറമ്പില്‍ ആണ്‍വീട്, തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ രഘുനാഥ് പാലേരിയും അഭിനയിക്കാന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലളിതം, സുന്ദരം, ഓ ബേബി, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം മുന്‍പ് അഭിനയിച്ചിട്ടുണ്ട്.

2017- ല്‍  ഷാനവാസ് കെ ബാവക്കുട്ടി കിസ് മത്ത് എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നടിക്കും മികച്ച തിരക്കഥയ്ക്കുമുള്ള പുരസ്കാരവും തൊട്ടപ്പനിലൂടെ ലഭിച്ചു. റൊമാന്‍റിക് കോമഡി ചിത്രത്തില്‍ ഹക്കിംഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിജയരാഘവന്‍, ഷമ്മി തിലകന്‍, ശ്രുതി രാമചന്ദ്രന്‍, ഗണപതി, ജാഫര്‍ ഇടുക്കി, അസീസ് നെടുമങ്ങാട്, ജനാര്‍ദനന്‍, ഉണ്ണി രാജ, മനോഹരി ജോയ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. രഘുനാഥ് പാലേരിയുടെ വരികള്‍ക്ക് ഹെഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു. ഛായാഗ്രഹണം എല്‍ദോസ് നിരപ്പേല്‍, എഡിറ്റിങ് മനോജ് സി എസ്.

spot_img

Hot Topics

Related Articles

Also Read

‘സെന്‍റ് ഓഫ് വുമണ്‍’ ടാഗ് ലൈനുമായി ‘പുലിമട’ ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍ പുറത്തുവിട്ടു

0
പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടത് സുരേഷ് ഗോപി, ആസിഫ് അലി, ദിലീപ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങളാണ്.

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയും’- അനുസ്മരിച്ച് കെ ടി കുഞ്ഞുമോന്‍

0
നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയുമായ ശ്രീ. പി വി ഗംഗാധരന്‍റെ വേര്‍പാടില്‍ അത്യധികം ദു:ഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനോടൊപ്പം ഞാനും പങ്ക് ചേരുന്നു. പരേതാത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’

‘തല തെറിച്ച കൈ’യ്യുമായി സാജൻ ആലുമ്മൂട്ടിൽ

0
കാർമിക് സ്റ്റുഡിയോസിന്റെ ബാനറിൽ സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലതെറിച്ച കൈ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.