Thursday, May 1, 2025

പുതിയ ട്രയിലറുമായി ‘പ്രാവിൻകൂട് ഷാപ്പ്’

സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങിഒരു കള്ളുഷാപ്പും അവിടെ നടക്കുന്ന കുറ്റകൃത്യവും തുടർന്നുള്ള സംഭവവികാസവുമാണ് ചിത്രത്തിന്റെ പ്രമേയം. 2025 ജനുവരി 16- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്ത ഷൈജു ഖാലിദ് ആണ് ഈ ചിത്രത്തിനും ക്യാമറാമാനായി എത്തുന്നത്.

ചാന്ദ്നി ശ്രീധരൻ, നിയാസ് ബക്കർ, ശബരീഷ് വർമ്മ, വിജോ അമരാവതി, പ്രതാപൻ കെ എസ്, രേവതി. ശിവജിത്ത് പത്മനാഭൻ, സന്ദീപ്, രാംകുമാർ, തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.

spot_img

Hot Topics

Related Articles

Also Read

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

പുനർജ്ജനിയുടെ വിസ്മയത്തുമ്പത്ത് ‘മണിച്ചിത്രത്താഴ്’

0
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി...

‘പ്രേമലു’ ഇനി ഒടിടിയിലേക്ക്

0
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും.  ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ജനുവരി രണ്ടിന് തിയ്യേറ്ററുകളിൽ

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റി ജനുവരി 2- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൂടാതെ...

പുതിയ സിനിമയുമായി നഹാസ് നാസർ; പ്രധാന വേഷത്തിൽ ആസിഫ് അലിയും സുരാജും

0
ആഷിക് അലി ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു.