Thursday, May 1, 2025

പുതിയ ട്രയിലറുമായി ‘ഒരു കട്ടിൽ ഒരു മുറി’

മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് കെ . ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി  റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.

 സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവരാണ് നിർമ്മാണം. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ഉണ്ണിരാജ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, മനോഹരി ജോയ്, അസീസ് നെടുമങ്ങാട്,  തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപത്രങ്ങളായി എത്തുന്നത്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം എൽദോസ് നിരപ്പിൽ, എഡിറ്റിങ് മനോജ് ശി എസ്.

spot_img

Hot Topics

Related Articles

Also Read

‘ദി സ്പോയില്‍സ്’ കഥ, സംവിധാനം മഞ്ചിത്ത് ദിവാകര്‍

0
മഞ്ചിത്ത്  ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ദി സ്പോയില്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു.

ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍; വെബ്‌സീരീസ്  ട്രെയിലര്‍ റിലീസ് ചെയ്തു

0
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കോമഡി ക്രൈം ത്രില്ലര്‍  വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ് സി’ന്‍റെ ട്രൈലര്‍ റിലീസ് ചെയ്തു.

‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു

0
 ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു. പാലക്കാടും കോയമ്പത്തൂരുമായാണ് ഷൂട്ടിംഗ്. മണികണ്ഠൻ പെരുമ്പടപ്പ്, ചിത്രത്തിൽ മറ്റൊരു...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ബ്രോമാൻസ്’

0
യുവഅഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസി’ന്റെ ടീസർ പുറത്തിറങ്ങി. തോമസ് പി സെബാസ്റ്റ്യൻ, അരുൺ...

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

0
സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി