Thursday, May 1, 2025

പീറ്റര്‍ ഹെയ് നും വിഷ്ണു ഉണ്ണികൃഷ്ണനും എത്തുന്ന ‘ഇടിയന്‍ ചന്തു’വിന്‍റെ ചിത്രീകരണം തുടങ്ങി

പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയൊഗ്രാഫറും വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനുമായി എത്തുന്ന ചിത്രം ഇടിയന്‍ ചന്തുവിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ലാല്‍ മീഡിയയില്‍ നടന്നു. ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മാണം ഹാപ്പി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബൈര്‍, റയീസ്, ഷഫീഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമാണ് ഇടിയന്‍ ചന്തു. സലീം കുമാര്‍, രമേഷ് പിഷാരടി, ലെന, ലാലു അലക്സ്, ബിനു സോപാനം, സൂരജ് തെളക്കാട്, സ്മിനു സിജു, ജോണി ആന്‍റണി, വിദ്യ വിജയകുമാര്‍, സലീം തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ, മാര്‍ഗംകളി, ഷീറോ തുടങ്ങിയചിത്രങ്ങളും ശ്രീജിത്ത് വിജയന്‍ ആണ് സംവിധാനം ചെയ്തത്. ഛായാഗ്രഹണം വിഘ്നേഷ് വാസു, എഡിറ്റര്‍ വി സാജന്‍

spot_img

Hot Topics

Related Articles

Also Read

വൃത്തിയുടെയും വൃത്തികേടിന്‍റെയും രാഷ്ട്രീയം പറഞ്ഞ് മാൻഹോൾ

0
“പെണ്ണുങ്ങൾക്ക് ഇതൊക്കെ ചെയ്യാനാകുമോ എന്ന സംശയമായിരുന്നു താൻ ഈ രംഗത്തേക്ക് കടന്നുവന്ന സമയത്തു ഉണ്ടായിരുന്നത്. ഇനി അഥവാ അങ്ങനെ ചെയ്‌താൽ തന്നെ അവൾ ഒരു ആൺകുട്ടിയെപ്പോലെ  മിടുക്കി എന്നായിരുന്നു സമൂഹത്തിന്‍റെ ഒരു വിഭാഗം ആള്‍ക്കൂട്ടം വിശേഷിപ്പിച്ചിരുന്നത്”

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

0
അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

മോഹൻലാൽ- പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഓഡിയോ ടീസർ ലോഞ്ച് ജനുവരി 18 ന്

0
ആഗോള സിനിമ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസും വിർച്ച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കുവാനുമുള്ള മാർഗ്ഗം കൂടിയാണ്  ഡിഎൻഎഫ്ടി.

പ്രധാനതാരങ്ങളായി എസ് ജെ സൂര്യയും ഫഹദ് ഫാസിലും; സംവിധാനം വിപിൻദാസ്

0
ബാദുഷ സിനിമാസിന്റെ ബാനറിൽ വിപിൻദാസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തുന്ന  മാസ്സ് എന്റർടൈമെന്റ് മൂവിയിൽ എസ് ജെ സൂര്യയും മറ്റൊരു പ്രാധാനകഥാപാത്രമായി എത്തുന്നു.

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍; ‘സമാറാ’ പ്രദര്‍ശനം തുടരുന്നു

0
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍ നായകനായി എത്തിയ ‘സമാറാ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറാ.