Thursday, May 1, 2025

പി ജി പ്രേംലാൽ ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രിൽ 26- ന്

കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 ന് തിയ്യേറ്ററുകളിൽ പ്രദർശത്തിന് എത്തും. സിജു വിത്സൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര് ആണ് തിരക്കഥ.

പി പി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്,  സിബി തോമസ്, ഹരീഷ് പെങ്ങൻ, ജോളി ചിറയത്ത്, ലാലി മരയ്ക്കാർ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പുതുമുഖം കൃഷ്ണേന്ദു എം മേനോൻ ആണ് നായികയായി എത്തുന്നത്. ഛായാഗ്രഹണം ആൽബി, ഗാനരചന റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റിങ് കിരൺ ദാസ്.

spot_img

Hot Topics

Related Articles

Also Read

ജഗദീഷും ബേസിലുമെത്തുന്നു അച്ഛനും മകനുമായി; ‘ഫാമിലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ജയ ജയ ജയ ജയ ഹേ, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്സ് എന്‍റര്ടൈമെന്‍റ് ബാനറില്‍ ഗണേഷ് മേനോനും ലക്ഷ്മി വാര്യരും നിര്‍മ്മിക്കുന്ന ചിത്രം ഫാമിലിയില്‍ അച്ഛനായി ജഗദീഷും മകനായി ബേസിലും എത്തുന്നു

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0
കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം.

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

0
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.

നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പൂർത്തിയാക്കി ‘പാതിരാത്രി’

0
മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി...

കാളിദാസ് ജയറാം നായകനായി എത്തുന്ന  ചിത്രം രജനിയുടെ ടീസർ പുറത്ത്

0
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ  8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.