Saturday, March 7, 2026

പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍

ഒരു ഫ്ലൈറ്റ് മിസ് ചെയ്തു നില്ക്കുമ്പോഴാണ് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്തയെത്തുന്നതെന്ന് കപില്‍ കപിലന്‍. മികച്ച കുട്ടികള്‍ക്കുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘പല്ലൊട്ടി 90സ് കിഡ്സി’ല്‍ മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം നിര്‍വഹിച്ചു കപില്‍ കപിലന്‍ പാടിയ “കനവേ മിഴിയിലുയരെ…” എന്ന ചിത്രത്തിലൂടെയാണ് കപിലനെ തേടി പുരസ്കാരമെത്തിയത്. ഈ ഗാനം പാടാന്‍ തനിക്കവസരം തന്ന സംഗീത സംവിധായകനോട് നന്ദി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“എനിക്കു വളരെയധികം സന്തോഷം തോന്നുന്നു. എന്‍റെ ഒരു ഫ്ലൈറ്റ് മിസ് ചെയ്തിട്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. നല്ലൊരു കാര്യം നടക്കാന്‍ വേണ്ടി ഫ്ലൈറ്റ് മിസ് ആയതുപോലെ ഇപ്പോള്‍ തോന്നുന്നുണ്ട്. ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല. ഭാവിയില്‍ നല്ലൊരു ഗായകനെ എന്നിലൂടെ മലയാള സിനിമയ്ക്കു ലഭിക്കുമെന്ന് ജൂറി അഭിപ്രായപ്പെട്ടതില്‍ സന്തോഷം. ഒരുപാട് നല്ല പാട്ടുകള്‍ പാടാന്‍  കഴിയട്ടെ. ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുകയാണ്’- കപില്‍ കപിലന്‍ പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു

0
ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്- ഐറിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു. 82- വയസ്സായിരുന്നു.  ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തുടരവേ ആയിരുന്നു മരണം സംഭവിച്ചത്.

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

കിടിലൻ ട്രയിലറുമായി മമ്മൂട്ടിയുടെ ‘ടർബോ’

0
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

‘ഗരുഡന്’ ശേഷം ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ‘ഫീനിക്സി’ന്റെ ട്രയിലർ;  കഥ, തിരക്കഥ വിഷ്ണു ഭരതൻ

0
അജു വർഗീസ്, അനൂപ് വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രയിലർ പുറത്ത്.