Thursday, May 1, 2025

പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; ഏറ്റവും പുതിയ പോസ്റ്ററിൽ മോഹൻലാൽ

മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘കിരാത’ എന്ന അതിഥി വേഷത്തിലാണ് കണ്ണപ്പ എത്തുന്നത്. പാശുപതാസ്ത്രത്തിൽ പ്രവീണൻ, വിജയികൾക്കും വിജയൻ, വനത്തിലെ കിരാത പ്രതിഭ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. ചിത്രം 2025 ഏപ്രിൽ 25 ന് ലോകമെമ്പാടും റിലീസ് ചെയ്യും.

മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലെ 24 ഫ്രയിംസ് ഫാക്ട്റി, എവിഎ എന്റർടയിമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ , ശരത് കുമാർ, കൌശൽ  മന്ദ ദേവരാജ്, മോഹൻ ബാബു, അർപ്പിത് രംഗ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ . ഛായാഗ്രഹണം ഷെൽഡൻ ചാവു, സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റിങ് ആൻറണി ഗോൺസാൽവസ്,  ചിത്രം ന്യൂസിലാഡിന്റെ ഭൂപ്രകൃതി പശ്ചാത്തലമായാണ് ഒരുങ്ങുന്നത്. 

spot_img

Hot Topics

Related Articles

Also Read

ആടുജീവിതം മ്യൂസിക്കൽ ലോഞ്ചിൽ പങ്കെടുത്ത് സിനിമാതാരങ്ങളും

0
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം മൂവിയുടെ മ്യൂസിക്കൽ ലോഞ്ചിങ് ഞായറാഴ്ച കൊച്ചിയിലെ അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. എ ആർ റഹ്മാന്റെ സംഗീതത്താൽ സാന്ദ്രമായിരുന്നു ചടങ്ങ്.

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാന കഥാപത്രങ്ങൾ; ഏപ്രിൽ 24-നു റിലീസിനൊരുങ്ങി ‘ഹാൽ’

0
ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 24- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ...

പി ജി പ്രേംലാൽ ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രിൽ 26- ന്

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 ന് തിയ്യേറ്ററുകളിൽ പ്രദർശത്തിന് എത്തും.

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.

കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി ‘പ്രാവിൻകൂട് ഷാപ്പ്’

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’...