പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 11 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി എത്തിയെങ്കിലും ഒരു മുഴുനീള ചിത്രത്തിൽ ഇരുവരും തുല്യപ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി ഒന്നിച്ച് അതിനുശേഷം അഭിനയിച്ചിട്ടില്ല. 2008- ൽ പുറത്തിറങ്ങിയ ട്വന്റി- 20 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു ഒടുവിൽ അഭിനയിച്ചത്. ശ്രീലങ്കയിലായിരിക്കും ഇരുവരും ഒന്നിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുക എന്നാണ് ലഭിക്കുന്ന അറിവ്. ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്യുക. മോഹൻലാൽ- മമ്മൂട്ടി കോംബോ വീണ്ടും സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകരും.
Also Read
‘അച്ഛന്റെ മകന്’ സകല കലയിലെ യുവശില്പി
വിനീത് ശ്രീനിവാസന് എന്ന കലാകാരനെ സംവിധായകന് എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന് എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്റെ മകന്
ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന് കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.
പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നു ‘പവി കെയർ ടേക്കർ’; ട്രയിലർ പുറത്ത്
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ മൂവിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഏപ്രിൽ 26- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
മഹാനടന തിലകത്തിന് ഒരു പൊന്‍തൂവല്‍ കൂടി
വിധേയന്, പൊന്തന്‍ മാട, വാല്‍സല്യം, പാലേരി മാണിക്യം, അടിയൊഴുക്കുകള്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, കാഴ്ച, അങ്ങനെ തുടങ്ങി മികച്ച നടനുള്ള പുരസ്കാരം 2022- ല്‍ പുറത്തിറങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ എത്തി നില്ക്കുന്നു.
വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ച് വാണിവിശ്വനാഥ്; ചിത്രീകരണം ആരംഭിച്ചു
മലയാള സിനിമയുടെ ഒരുകാലത്ത് പോലീസ് വേഷങ്ങളില്‍ എത്തി കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് വെള്ളിത്തിരയെ ത്രസിപ്പിച്ച വാണി വിശ്വനാഥ് നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്.