Thursday, May 1, 2025

‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നീലക്കുയിലിലെ ‘കടലാസ് വഞ്ചിയേറി കടലും കടന്ന് കേറി കളിയാടുമിളം കാറ്റിൽ ചെറുകാറ്റ് പായ പാറി..’എന്ന പാട്ടിലൂടെയാണ് കോഴിക്കോട് പുഷ്പ പ്രശസ്തയാകുന്നത്. ഈ ഗാനം ആലപിക്കുമ്പോൾ വെറും 14- വയസ്സായിരുന്നു പുഷ്പയ്ക്ക്. നീലക്കുയിലിന് മുൻപ് 1953- ൽ ലോകനീതി എന്ന ചിത്രത്തിൽ പാടിയെങ്കിലും അത് ശ്രദ്ധേയമായില്ല. അഭയദേവും ദക്ഷിണാമൂർത്തിയുമായിരുന്നു ഈ ചിത്രത്തിലെ വരികളും സംഗീതവും. കോഴിക്കോട് ആകാശവാണിയിലെ ലളിതഗാനം ആലപിച്ചു കൊണ്ട് ആണ് നീക്കുയിലിലൂടെ പുഷ്പ പി. ഭാസ്കരൻ മാഷുടെ ശ്രദ്ധയിൽ പെടുന്നത്. കോഴിക്കോട്  മാവൂർ റോഡിനടുത്ത് ആണ് ജനിച്ചതും വളർന്നതും. തലശ്ശേരിയിലാണ് പുഷ്പയുടെ തറവാട്. ഭർത്താവ്: പരേതനായ കെ വി സുകുരാജൻ, മക്കൾ: പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ.

spot_img

Hot Topics

Related Articles

Also Read

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

0
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.

സംവിധായകനായി ജോജു ജോർജ്ജ്

0
‘പണി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു.

ടൊവിനോ ചിത്രം ‘നടികർ’ മെയ് മൂന്നിന് പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘നടികർ’ മെയ് മൂന്നിന് തിയ്യേറ്ററിലേക്ക് എത്തും. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബാല എന്ന പ്രധാന കഥാപാത്രമായി സൌബിൻ ഷാഹീറും സിനിമയിൽ എത്തുന്നുണ്ട്.

‘ഹലോ മമ്മി’ നാളെ മുതൽ തിയ്യേറ്ററുകളിൽ

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നാളെ മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ്...

‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.