മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍ പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ്’ ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു തെക്കന്‍ തല്ല് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീജിത്താണ് മാസ്റ്റര്‍ പീസിന്‍റെ സംവിധാനവും. മാല പാര്‍വതി, രഞ്ജി പണിക്കര്‍, അശോകന്‍, ശാന്തി കൃഷ്ണ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു. കോമഡിയും ഡ്രാമയും ഇടകലര്‍ന്ന ചിത്രമാണ് മാസ്റ്റര്‍ പിസ്. സെന്‍ട്രല്‍ അഡ്വര്‍ടൈസിങ്ങിന്‍റെ ബാനറില്‍ മാത്യു ജോര്‍ജ്ജാണ് നിര്‍മാണം.
Also Read
‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ റിലീസ്
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരിയിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ...
ഹൊറര്‍ ഫാന്‍റസിയുമായി ‘ഗു’ വരുന്നു, ദേവാനന്ദയും സൈജുകുറുപ്പും പ്രധാന കഥാപാത്രങ്ങള്‍
മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രം’ ഗു’ ഉടന്‍ ചിത്രീകരണം ആരംഭിക്കും.
വെന്നിക്കൊടി പാറിച്ച് ‘ആവേശം’ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്; രംഗണ്ണനെ നെഞ്ചിലേറ്റി പ്രേക്ഷകർ
ജിത്തുമാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിൽ മുന്നോട്ട്.
പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മയിൽ മരിച്ച നിലയിൽ
പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മയിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തുദിവസമായി ഷാനു ഈ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തെക്കുറിച്ച് സെട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
‘ദാസേട്ടന്റെ സൈക്കിൾ’; ട്രയിലർ പുറത്ത്, ചിത്രത്തിന്റെ നിർമ്മാതാവും നടനുമായി ഹരീഷ് പേരടി
ഹരീഷ് പേരടി പ്രൊഡക്ഷൻസ് ബാനറിൽ ഹരീഷ് പേരടി പ്രധാനകഥാപാത്രമായി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. അഖിൽ കാവുങ്ങൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 14- നു...