ഓസ്കർ വോട്ടിങ് പ്രക്രിയയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട എല്ലാ സിനിമകളും കണ്ടിരിക്കണമെന്ന് പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങിന് മുൻപായി എല്ലാ വിഭാഗങ്ങളിൽ നിന്നും നോമിനേഷനിൽ വരുന്ന ചിത്രങ്ങൾ അക്കാദമി അംഗങ്ങൾ നിർബന്ധമായും കണ്ടിരിക്കണമെന്നാണ് പുതിയ നിയമം. 98- മത് ഓസ്കർ പുരസ്കാര പ്രഖ്യാപത്തിന് മുന്നോടിയായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അധികൃതർ ഇക്കാര്യം പുറത്ത് വിട്ടത്. അക്കാദമി അംഗങ്ങൾ സിനിമ കാണാതെ അവാർഡ് നിർണ്ണയിക്കുന്നു, അർഹമായവയ്ക്ക് ലഭിക്കുന്നില്ല എന്നിങ്ങനെ വ്യാപകമായ പരാതിയെ തുടർന്നാണ് പുതിയ നിയമനടപടി. നോമിനേഷനുകൾക്കുള്ള വോട്ടിങ് കാലയളവ് 2026 ജനുവരി 12 മുതൽ ജനുവരി 16 വരെയാണ്. ഔദ്യോഗിക നോമിനികളെ ജനുവരി 22 നു പ്രഖ്യാപിക്കും. തുടർന്ന് ഫെബ്രുവരി 10- നു വാർഷിക ഓസ്കർ നോമിനീസ് ലഞ്ചിയൺ നടക്കും. ഓസ്കർ പുരസ്കാര ചടങ്ങ് 2026 മാർച്ച്- 15 നു നടക്കും.
Also Read
‘ശ്വാസ’ത്തിൽ ഒരു കൂടിയാട്ടക്കാരന്റെ കഥ; ചിത്രീകരണം തുടങ്ങി
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.
കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ; ഹൌസ് ഫുള്‍ ആയി തിയ്യേറ്ററുകള്‍
കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ. നിലവില്‍ സിനിമാ കാണാന്‍ ഹൌസ് ഫുള്ളാണ് തിയ്യേറ്ററുകളിപ്പോള്‍.
‘ജമീലാന്റെ പൂവൻകോഴി’ ടീസർ പുറത്ത്
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ ഒക്ടോബറിൽ തിയ്യേറുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. നവാഗതനായ ഷാജഹാൻ ആണ് സംവിധാനം ചെയ്യുന്നത്. ഇത്ത പ്രൊഡക്ഷൻസിന്റെ...
ചുണ്ടിലെരിയുന്ന പൈപ്പും പാട്ടുമായി ജോസ് പ്രകാശ് എന്ന വില്ലൻ
ചുണ്ടിലെരിയുന്ന പൈപ്പും കയ്യിലൊരു തോക്കുമായി അഞ്ചു പതിറ്റാണ്ടോളം മലയാള സിനിമയുടെ പ്രതിനായകനായി പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന വില്ലൻ. ജോസ് പ്രകാശ് എന്ന നടനെ ഓർക്കുമ്പോൾ ചുണ്ടിലെരിയുന്ന പൈപ്പും റിവോൾവറും മനസ്സിലേക്ക് ഓടിയെത്തും.
‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.







