Thursday, May 1, 2025

നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ‘പുഴു’വിനു ശേഷം ‘പാതിരാത്രി’യുമായി റത്തീന

മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ സ്വിച്ചോൺ കർമ്മം കൊച്ചിയിൽ വെച്ച് നടന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ ആണ് നിർമ്മാണം. നവ്യ നായർ നായികയായി എത്തിയ ‘ഒരുത്തീ’ ആണ് ബെൻസി പ്രൊഡക്ഷൻസിന്റെ ഒടുവിലത്തെ ചിത്രം.

രാത്രി ഡ്യൂട്ടിയിലെ രണ്ട് പോലീസുകാരും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ്  പ്രമേയം. ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാജി മാറാടിന്റെതാണു തിരക്കഥ. ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ സൌബിനും നവ്യനായരും ചേർന്ന് റിലീസ് ചെയ്തു. നവ്യനായരുടെ മാതാപിതാക്ളായ രാജുവും വീണയുമാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ ഷാഹി കബീറും തിരക്കഥകൃത്ത് ഷാജി മാറാടും ചേർന്ന് റത്തീനയ്ക്ക് തിരക്കഥ കൈമാറി. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം ഷൈനാദ്ജലാൽ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

ഡബിൾ വേഷത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

0
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വരാഹ’ത്തിന്റെ ടീസർ ഇറങ്ങി.  മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായിരികുന്നത്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ്.

ടോവിനോയുടെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോയുടെ പിറന്നാൾ പ്രമാണിച്ച് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ...

‘പെരുമാനി’ എന്ന ഗ്രാമത്തിന്റെ കഥയുമായി മജുവും സംഘവും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.

പുത്തൻ പോസ്റ്ററുമായി ‘ചിത്തിനി’

0
സോഷ്യൽ മീഡിയയില് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പോസ്റ്ററുകൾ കൂടിയാണ് ചിത്തിനിയുടേത്. വനാന്തരീക്ഷത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴയെന്ന ഗ്രാമത്തിന്റെയും അവിടെ അധിവസിക്കുന്ന ചിത്തിനി എന്ന യക്ഷിയുടെയും കഥയാണ് സിനിമയിൽ.

കൊറിയൻ റിലീസിന് ഒരുങ്ങി ‘മാർക്കോ’

0
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഇനി കൊറിയൻ റിലീസിന്. ഡിസംബർ 20- ന് ആണ് ചിത്രം റിലീസായത്. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ്...