Thursday, May 1, 2025

നടൻ സലിംകുമാറിന്റെ മകൻ ചന്ദു മുഖ്യവേഷത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിഗ്ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൌബിൻ ഷാഹിർ, ഷോൺ ആൻറണി, ബാബു ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം. 2024- ലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

‘മഞ്ഞുമ്മൽ ബോയ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ സലീം കുമാറിന്റെ മകൻ ചന്ദുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൌബിൻ ഷാഹിർ, ഖാലിദ് റഹ്മാൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, അഭിറാം രാധാകൃഷ്ണൻ, ഗണപതി, വിഷ്ണു രഘു, അരുൺ കുര്യൻ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം.

spot_img

Hot Topics

Related Articles

Also Read

‘ഭഭബ’ പോസ്റ്റർ പുറത്ത്

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ   പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി...

പുത്തൻ അഞ്ച് പോസ്റ്ററുകളുമായി ‘ആനന്ദബാല’

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ അഞ്ച് വ്യത്യസ്ത  പോസ്റ്ററുകൾ  പുറത്തിറങ്ങി.

സിനിമ- സീരിയല്‍ അഭിനേതാവ് കൈലാസ് നാഥ് അന്തരിച്ചു

0
സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള  സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക്

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...