Thursday, May 1, 2025

‘നടികരു’ടെ പുത്തൻ ടീസറിൽ തകർപ്പൻ പ്രകടനവുമായി ടൊവിനോയും ഭാവനയും സൌബിനും

ഗോഡ് സ്പീഡിന്റെ ബാനറിൽ അലൻ ആൻറണിയും അനൂപ് വേണുഗോപാലും ചേർന്ന് നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നടികർ ടീസർ റിലീസായി. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ ഭാവന നായികയും സൌബിൻ ഷാഹിർ മറ്റൊരു കഥാപാത്രമായും എത്തുന്നു. ഒരു സിനിമടന്റെ കഥ പറയുന്ന ചിത്രമാണ് നടികർ. ദുബായ്, മൂന്നാർ, കാശ്മീർ, കൊച്ചി എന്നിവടങ്ങളിലായി 30 ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. മെയ് മൂന്നിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ.

ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ,ബൈജുക്കുട്ടൻ, അർജുൻ നന്ദകുമാർ, നിഷാന്ത് സാഗർ, ഷൈൻ ടോം ചാക്കോ, ഡിബിയ പിള്ള, ലാൽ, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത്, ഇന്ദ്രൻസ്, ദിനേശ് പ്രഭാകർ, അബൂ സലീം, ദേവി അജിത്ത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, അൽത്താഫ് സലീം, മണിക്കുട്ടന്, മേജർ രവി, ശ്രീകാന്ത് മുരളി, തുഷാര പിള്ള, ഷോൺ സേവ്യർ, ചന്ദു സലിംകുമാർ, അഭിറാം പൊതുവാൾ, വിജയ് ബാബു, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, മധുപാൽ, ജോർഡി പൂഞ്ഞാർ, ലെച്ചു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. തിരക്കഥ സുവിൻ എസ് സോമശേഖരൻ, സംഗീതം യകസൻ ഗാരി പെരേര, നേഹ എസ് നായർ, എഡിറ്റിങ് രതീഷ് രാജ്.

spot_img

Hot Topics

Related Articles

Also Read

കാത്തിരുന്നു കാത്തിരുന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലാ’യി പാട്ടിന്‍റെ വിജയതിലകം

0
അഞ്ചുമണിക്കൂറിനുള്ളില്‍ അറുപത്തിയൊന്‍പത് ഗാനങ്ങള്‍ക്ക് ശ്രുതിയിട്ടുകൊണ്ട് ലോകറെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ ഗായിക. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയപ്പോള്‍ വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതം പത്തരമാറ്റായി.

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.

ക്ലീൻ യു സെർട്ടിഫിക്കറ്റ് നേടി ‘എന്ന് സ്വന്തം പുണ്യാളൻ’

0
അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ സെനസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മഹേഷ് മധു...

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം...