Thursday, May 1, 2025

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും. മറഡോണ എണ്ണക ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്ന സംഭവം. സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് നിർമ്മാണം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. നഗരത്തിലെ ഒരു വില്ല കമ്മ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന കഥയാണ് പ്രമേയം.

രാജേഷ് ഗോപിനാഥിന്റെതാണ് തിരക്കഥ. ചിത്രത്തില് സുധി കോപ്പ, ശ്രുതി രാമചന്ദ്രൻ, ലിജോ മോൾ, ലാലു അലക്സ്, നൌഷാദ് അലി, എയ്തൾ അവ്ന ഷെറിൻ, ആതിര ഹരികുമാർ, ജോണി ആൻറണി, അനഘ അശോക്, ശ്രീജിത്ത് നായർ, ജെസ് സുജൻ, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മനീഷ് മാധവൻ, സംഗീതം അങ്കിത് മേനോൻ, ഗാനരചന സുഹൈൽ കോയ, എഡിറ്റിങ് സൈജു ശ്രീധരൻ.

spot_img

Hot Topics

Related Articles

Also Read

വന്യജീവി ഹ്രസ്വചിത്ര മല്‍സരം; ഒന്നാം സ്ഥാനം നേടി ‘മാലി’

0
കേരളത്തിലെ വനംവകുപ്പ് വനവാരാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വന്യജീവി ഹ്രസ്വചിത്രമല്‍സരത്തില്‍ മാലി ഒന്നാം സ്ഥാനം നേടി. പ്രണവ് കെ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

അമ്മ വേഷങ്ങളിൽ  മലയാള സിനിമയുടെ പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ അന്തരിച്ചു

0
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയുടെയും സിനിമ പ്രേമികളുടെയും മനസ്സിലിടം നേടിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79- വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. നായികയായും സഹനടിയായും നിറഞ്ഞു...

വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’

0
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.

‘സെന്‍റ് ഓഫ് വുമണ്‍’ ടാഗ് ലൈനുമായി ‘പുലിമട’ ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍ പുറത്തുവിട്ടു

0
പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടത് സുരേഷ് ഗോപി, ആസിഫ് അലി, ദിലീപ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങളാണ്.

‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി

0
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി.