Saturday, March 7, 2026

‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ

ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും. ധാരാവി ദിനേശ് എന്ന കഥാപാത്രമായാണ് ദിലീഷ് എത്തുന്നത്. ശ്രീകുമാർ പൊടിയന്റെ ആദ്യ ചിത്രമായ മനസാ വാചാ ഒരു ഫൺ ആൻഡ് എന്റർടൈമെന്റ് മൂവിയാണ്.

മിനിസ്ക്രീനുകളിലൂടെ കോമഡി പരിപാടികളിൽ ശ്രദ്ധേയനാണ് ശ്രീകുമാർ പൊടിയൻ. മജീദ് സെയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മാണം. പ്രശാന്ത് അലക്സാണ്ടർ, അഹാന വിനേഷ്, ജംഷീന ജമാൽ, അസിൻ, സായ് കുമാർ, കിരൺ കുമാർ, ശ്രീജിത്ത് രവി, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം എൽദോ ഐസക്, സംഗീതം സുനിൽ കുമാർ പി കെ.

spot_img

Hot Topics

Related Articles

Also Read

‘തലവര’യിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

0
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലവര’ തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനമിപ്പോൾ റിലീസായിരിക്കുകയാണ്. ‘കായാമ്പൂ’ എന്ന ഗാനമാണ് ഇപ്പോൾ...

‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രീകരണം ആരംഭിച്ചു

0
‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രീകരണം ആരംഭിച്ചു കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അടുത്തവര്ഷം ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. വയനാട്...

പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ‘ചെറുക്കനും പെണ്ണും’ ഒക്ടോബർ – 31 ന് തിയ്യേറ്ററുകളിൽ

0
പ്രദീപ് നായർ സംവിധാനം ചെയ്ത് നന്ത്യാട്ട് ഫിലിംസിന്റെ ബാനറിൽ  സജി നന്ത്യാട്ടു നിർമ്മിക്കുന്ന ചെറുക്കനും പെണ്ണും’ എന്ന ചിത്രം ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ശ്രീജിത്ത് വിജയ്, ദീപ്തി, ദിലീഷ്...

വിഷു ദിനത്തിൽ റിലീസിനൊരുങ്ങി ‘മരണമാസ്സ്’

0
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ മാസം വിഷുവിന് റിലീസാകും. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ്...

അഭിനേതാക്കളെ തേടുന്നു

0
നടൻ സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രം ഒരുങ്ങുന്നു. നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്...