Thursday, May 1, 2025

ദേശീയതലത്തില്‍ ഇത്തവണയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടി മലയാള സിനിമ; ഇവര്‍ മലയാളികള്‍ക്ക് അഭിമാനം

69- മത് ദേശീയ പുരസ്കാരത്തില്‍ ഇത്തവണയും അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാള സിനിമ. മികച്ച തിരക്കഥ, ജൂറി പുരസ്കാരം ഫീച്ചര്‍- നോണ്‍ ഫീച്ചര്‍ പുരസ്കാരം അടക്കം എട്ടോളം അവാര്‍ഡുകളാണ് മലയാള സിനിമയ്ക്കു ലഭിച്ചിട്ടുള്ളത്. നായാട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീറിന് മികച്ച തിരക്കഥയ്ക്കും പ്രത്യേക ജൂറി അവാര്‍ഡ് ഹോം എന്ന ചിത്രത്തിലൂടെ ഇന്ദ്രന്‍സിനും കൃശാന്ത് സംവിധാനം ചെയ്ത ആവസാവ്യൂഹം എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി സിനിമയ്ക്കും മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹനനും മികച്ച ഓഡിയോഗ്രാഫിക്കുള്ള അംഗീകാരം റഹ്മാന്‍ ബ്രദര്‍സ് സംവിധാനം ചെയ്ത ചവിട്ടിനും ലഭിച്ചു.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രമെന്ന നേട്ടം കൈവരിച്ചത് ‘മൂന്നാം വളവ്’ ആണ്. മികച്ച ആനിമേഷന്‍ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ തിരഞ്ഞെടുക്കപ്പെട്ടു. നായാട്ട് എന്ന ചിത്രത്തില്‍ നായകനായി എത്തിയ ജോജു ജോര്‍ജ്ജും ഹോമിലെ ഒലിവര്‍ ട്വിസ്റ്റായി എത്തിയ ഇന്ദ്രന്‍സും സഹനടനുള്ള സാധ്യതപട്ടികയില്‍ ഇടം പിടിച്ചിരുന്നു. സംസ്ഥാന തലത്തില്‍ മികച്ച ചിത്രമായി ആവാസവ്യൂഹം ദേശീയ തലത്തിലും നേട്ടം സ്വന്തമാക്കി.

spot_img

Hot Topics

Related Articles

Also Read

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

0
'കണ്ണൂർ സ്ക്വാഡി'ന്റെ വമ്പൻ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോറി’ന്റെ  പുത്തൻ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

മുത്തച്ഛനായി നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രം ‘കോപം’ റിലീസിന്

0
അന്തരിച്ച നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഗണപതി അയ്യര്‍ എന്ന കഥാപാത്രമായി നെടുമുടി എത്തുമ്പോള്‍ അഞ്ജലി കൃഷ്ണ മീനാക്ഷി എന്ന കൊച്ചുമകളുടെ വേഷത്തിലും എത്തുന്നു

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...