ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഐ ആം എ ഗയിം. ഒരു മാസ് എന്റർടൈമെന്റ് കൂടിയാണ് ഈ ചിത്രം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയും ഇസ്മയിൽ അബൂബക്കറും ബിലാൽ മൊയ്തുവും ചേർന്നാണ്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടനെ ആരംഭിക്കും. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ.
Also Read
‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്നു
ക്യൂബ് സ് എന്റർടൈമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൽ ഖദ്ദാഫ് എന്നിവർ ചേർന്ന് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.
ഏറ്റവും പുതിയ പാട്ടുമായി അൻപോട് ‘കണ്മണി’
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു...
മാത്യൂതോമസും ബേസിലും ഒന്നിക്കുന്ന ‘കപ്പ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന ‘കപ്പി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ.
കിടിലൻ ആക്ഷൻ രംഗങ്ങളുമായി ‘വരാഹം’; മേക്കിങ് വീഡിയോ പുറത്ത്
ആക്ഷൻ കൊറിയോഗ്രാഫർ തവസ്സിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത്. ഇന്ദ്രൻസും മറ്റ് അഭിനേതാക്കളും മേക്കിങ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.