Thursday, May 1, 2025

ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും. ഉടൽ ആണ് രതീഷ് മുൻപ് സംവിധാനം ചെയ്തിരുന്ന മറ്റൊരു ശ്രദ്ധേയ സിനിമ. ദിലീപ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്നു.

എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സുദേവ് നായർ, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, അരുൺ ശങ്കരൻ, മനോജ് കെ ജയൻ, മേജർ രവി, മുക്ത, തൊമ്മൻ മാങ്കുവ, സ്മിനു, ജിബിൻ ജി, രമ്യ പണിക്കർ, മാളവിക മേനോൻ, ശിവകാമി, അംബിക മോഹൻ, സമ്പത്ത് റാം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽ, സംഗീതം വില്യം ഫ്രാൻസിസ്.

spot_img

Hot Topics

Related Articles

Also Read

‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍  ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്

0
ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

‘ഇട്ടിക്കോര’യിലെയും ‘സുഗന്ധി’യിലെയും ടി ഡി മാന്ത്രികത ‘ഭ്രമയുഗ’ത്തിലും; നിഗൂഢ ദൃശ്യവിരുന്നൊരുക്കുവാൻ രാഹുൽ സദാശിവൻ

0
ഭീതിദമായ അട്ടഹാസം, വന്യമായ നിശബ്ദത, ക്രൌര്യമാർന്ന നോട്ടം, ക്രൂരമായ ചിരി, നിഗൂഢമായ ഇരുണ്ട പശ്ചാത്തലം..വിഭിന്നമായ വേഷപ്പകർച്ചയിലൂടെ ഭാവഗരിമയിലൂടെ പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്താൻ ഭ്രമയുഗം തിയ്യേറ്ററിലേക്ക് എത്താനിനി ഒരു ദിനം മാത്രം.

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.

അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ മൂവി ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.