Thursday, May 1, 2025

ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റൽ ഹർജി’; ചിത്രം കണ്ടശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം- ഹൈക്കോടതി

ദിലീപിനെ നായകനാക്കിക്കൊണ്ട് രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണിയുടെ പേര് മാറ്റൽ ചിത്രം കണ്ടതിനു ശേഷം സെൻസർ ബോർഡിന് തീരുമാനിക്കാം എന്ന് ഹൈക്കോടതി അറിയിച്ചു. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും. നിർമ്മാതാക്കൾക്കു വേണ്ടി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് സിയാസ് ഹാജരായി. ദിലീപിന്റെ 148- മത് ചിത്രമാണ് തങ്കമണി കൊലക്കേസ്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ  ദിലീപ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്നു. എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്. സുദേവ് നായർ, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, അരുൺ ശങ്കരൻ, മനോജ് കെ ജയൻ, മേജർ രവി, മുക്ത, തൊമ്മൻ മാങ്കുവ, സ്മിനു, ജിബിൻ ജി, രമ്യ പണിക്കർ, മാളവിക മേനോൻ, ശിവകാമി, അംബിക മോഹൻ, സമ്പത്ത് റാം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽ, സംഗീതം വില്യം ഫ്രാൻസിസ്.      

spot_img

Hot Topics

Related Articles

Also Read

ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ  പോസ്റ്റര്‍ റിലീസായി

0
ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഓസ്കർ പ്രാഥമിക പട്ടികയിലേക്ക് ആടുജീവിതം

0
ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഹിറ്റായ അടുജീവിതം 97- മത് ഓസ്കാർ അവാർഡിലെ  പ്രാഥമിക പരിഗണന പട്ടികയിലേക്ക് എത്തി. മികച്ച ചിത്രം എന്ന ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. അവാർഡ് നിർണ്ണയത്തിനായുള്ള പ്രൈമറി റൌണ്ടിലാണ്...

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

0
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

0
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.