Saturday, March 7, 2026

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ജനുവരി രണ്ടിന് തിയ്യേറ്ററുകളിൽ

തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റി ജനുവരി 2- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൂടാതെ ചിത്രത്തിന്റെ പുതിയ ട്രയിലറും റിലീസായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് ഐഡെൻറിറ്റി.

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്താണ് നിർമാണം. ക്യാമറ അഖിൽ ജോർജ്ജും എഡിറ്റിങ് ചമൻ ചാക്കോയും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. വിനയ് റായ്, ഷമ്മി തിലകൻ, അജു വർഗീസ്, മന്ദിര ബേദി, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, ആദിത്യ മേനോൻ, മേജർ രവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

പൃഥ്വിരാജ്- പാർവതി കോംബോ വീണ്ടും; ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു

0
പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു.  മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രത്തിന് ശേഷം  നിസാം ബഷീർ...

വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ചിത്രീകരണം ആരംഭിച്ചു

0
നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണം ആരംഭിച്ചു. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം.

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

0
അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു.

റോഷൻ മാത്യുവും  സെറിൻ ശിഹാബൂം  പ്രധാന കഥാപാത്രങ്ങളാകുന്ന  ‘ഇത്തിരി നേരം’ ഏറ്റവും പുതിയ ട്രയിലർ റിലീസ്

0
പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന്  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ റിലീസായിരിക്കുകയാണ് ഇപ്പോൾ....

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

0
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.