Saturday, March 7, 2026

‘തലവര’യിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലവര’ തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനമിപ്പോൾ റിലീസായിരിക്കുകയാണ്. ‘കായാമ്പൂ’ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മുത്തുവിന്റെ വരികൾക്ക് ഇലക്ട്രോണിക് കിളിയാണ്. പാടിയിരിക്കുന്നത് വിജയാനന്ദും ദാലിയ നവാസും ചേർന്നാണ്.  മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്.

ടേക്ക് ഓഫ്, സി യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയവയാണ് മഹേഷ് നാരായണന്റെ ശ്രദ്ധേയ സിനിമകൾ. സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ, ടേക്ക് ഓഫ് , ചാർലി എന്നിവയാണ് ഷെബിൻ ബക്കർ നിർമ്മിച്ച സിനിമകൾ. ദേവദർശി ചേതൻ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, ഷാജു ശ്രീധർ, അശ്വത് ലാൽ, ഹരീഷ് കുമാർ, അശോകൻ, സോഹന് സീനുലാൽ, മുഹമ്മദ് റാഫി, ഷെബിൻ ബെൻസൺ, രാജേശ്വരി, മനോജ് മോസസ്, എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അഖിൽ അനിൽ കുമാറും അപ്പു അസ്ലം എന്നിവരാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം അനിരുദ്ധ അനീഷ്, സംഗീതം ഇലക്ട്രോണിക് കിലി, എഡിറ്റിങ് രാഹുൽ രാധാകൃഷ്ണൻ ഗാനരചന മുത്തു , ടിറ്റോ പി തങ്കച്ചൻ.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി.

വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ചിത്രീകരണം പുരോഗമിക്കുന്നു

0
നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണംപുരോഗമിക്കുന്നുപീരുമേട്ടിലും പരിസര പ്രദേശങ്ങളിലുമായാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം. എൺ...

മാസ്റ്റര്‍ പീസ് ചിത്രങ്ങളുടെ ആര്‍ എസ് വിമല്‍

0
 ‘അഞ്ച് വര്‍ഷങ്ങള്‍ എന്തൊക്കെപ്പറഞ്ഞാലും മൊയ്തീനായിരുന്നു എന്‍റെ അഞ്ജാതനായ ആ ദൈവം...! അല്ലെങ്കില്‍ പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു. ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവ ര്‍ക്കും നന്ദി...’ ‘എന്ന് നിന്‍റെ മൊയ്തീന്‍ ‘ എന്ന...

മാസ് ആക്ഷൻ മൂവി ‘ദാവീദി’ൽ ആൻറണി വർഗീസ് പെപ്പെ നായകൻ- ചിത്രീകരണം പൂർത്തിയായി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ...

പുള്ളുവൻ കഥയുമായി ‘മായമ്മ’; ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.