Thursday, May 1, 2025

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ എണ്‍പതുകളിലും തൊണ്ണൂറുകളിലും നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. നടനും നിര്‍മാതാവുമായിരുന്ന എം ആര്‍ സന്താനത്തിന്‍റെ മകനായി 1956- ല്‍ ജനനം. ആദ്യമായി ശിവാജി അരങ്ങേറ്റം കുറിക്കുന്നത് 1981- ല്‍ പുറത്തിറങ്ങിയ പനീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്. അഭിനേതാവ് മാത്രമല്ല, സൌണ്ട് ഡിസൈനര്‍, സഹസംവിധായകന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്‍പേ ശിവം, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ സഹോദരങ്ങള്‍, ധാരാള പ്രഭു, കൊലമാവ് കോകില, ഉന്നൈപ്പോല്‍ ഒരുവന്‍, സൂരൈറ പൊട്ര്, ഗാര്‍ഗി എന്നീ ചിത്രങ്ങളില്‍ മിന്നും പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്‍റെ കമലഹാസന്‍ ചിത്രമായ വിക്രമിലും അഭിനയിച്ചു. യോഗി ബാബുവിന്‍റെ ലക്കി മാന്‍ എന്ന ചിത്രത്തിലും മികച്ച അഭിനയമായിരുന്നു ഇദ്ദേഹത്തിന്‍റേത്.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കള്ളം’

0
അനൂറാം സംവിധാനത്തിൽ  ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി കാമിയോ എന്റർടൈമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചിത്രം ‘കള്ളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദിൽ ഇബ്രാഹിം, നന്ദന രാജൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു....

27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ ‘അദൃശ്യജാലകങ്ങൾ’ പ്രദർശിപ്പിച്ചു

0
ഡോ: ബിജു രചനയും സംവിധാനവും ചെയ്ത് ടോവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അദൃശ്യജാലകങ്ങൾ’ 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചു.

മികച്ച നടനായി പൃഥ്വിരാജ്, ഉർവശിക്കും ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള അംഗീകാരം- പുരസ്കാരനിറവിൽ തിളങ്ങി ‘ആടുജീവിതം’

0
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍...

ഷെയ്ൻ നിഗവും  മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി

0
ആർ ഡി  എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം  ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.

പ്രദര്‍ശനത്തിനെത്തി ‘നദികളില്‍ സുന്ദരി യമുന’ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍

0
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നദികളില്‍ സുന്ദരി യമുനയെക്കുറിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റു ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍.