Saturday, March 7, 2026

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. 58- വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘എതിര്‍നീച്ചല്‍’ എന്ന ടെലിവിഷന്‍ സീരിയലിന്‍റെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. രജനികാന്ത് നായകനായി എത്തിയ ജയിലര്‍ എന്ന ചിത്രത്തിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ കാലമായി സിനിമയിലും ടെലിവിഷനിലും ജോലി ചെയ്തു. സംവിധായകനും സഹസംവിധായകനും അഭിനേതാവുമായി ജോലി നോക്കി.

സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി. 1993- ല്‍ രാജ് കിരണ്‍ സംവിധാനം ചെയ്ത അരമനൈ കിള്ളി എന്ന ചിത്രത്തിലും 1995- ല്‍ എല്ലാമെ എന്‍ രാസത്തന്‍ എന്നീ ചിത്രങ്ങളിലും സഹായിയായി നിന്നു. പിന്നീട് മണിരത്നം, എസ് ജെ സൂര്യ, സീമന്‍, വസന്ത് തുടങ്ങിയവരുടെ കൂടെയും പ്രവര്‍ത്തിച്ചു.

വാലി എന്ന ചിത്രത്തിലൂടെ 1999- ല്‍ ആദ്യമായി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് ഉദയ, കണ്ണും കണ്ണും, യുദ്ധം സെയ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. യുദ്ധം സെയ് എന്ന ചിത്രത്തിലെ പോളി ഉദ്യോഗസ്ഥന്‍റെ വേഷം ഏറെ സ്രാധിക്കപ്പെട്ടത്തോട് കൂടി നിരാവധി കഥാപാത്രങ്ങള്‍ മാരിമുത്തുവിനെ തേടിയെത്താന്‍ തുടങ്ങി. ആരോഹണം, നിമിന്‍ന്തുനില്‍, കൊമ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും പോലീസ് വേഷത്തില്‍ എത്തി. ആദ്യമായി സ്വതന്ത്ര്യ സംവിധായകനായി എത്തിയ കണ്ണും കണ്ണും എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പുലിവാല്‍ എന്ന ചിത്രമാണ് 2014- ല്‍ അവസാനമായി സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി നായകനായി എത്തിയ 2020- ലെ ഷൈലോക്ക് എന്ന ചിത്രത്തിലൂടെ മാരിമുത്തു മലയാളത്തിലും അഭിനയത്തിനു തുടക്കം കുറിച്ചു. 2021- ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രം അത്രന്‍ഗി രേയില്‍ അഭിനയിച്ചു. അരുവ സണ്ട, ഭൂമി, സുല്‍ത്താന്‍, കൊടി, ഭൈരവ, രുദ്ര താണ്ഡവം, ലാഭം, പരിയേറും പെരുമാള്‍, വിക്രം, ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും, കാര്‍ബണ്‍, മഗളിര്‍ മട്ടും, തീരെ കാതല്‍, കണ്ണൈ നമ്പാതെ  എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കമല്‍ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ 2 ല്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സിനിമകളില്‍ സജീവമായി നില്ക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. ഭാര്യ: ഭാഗ്യലക്ഷ്മി.

spot_img

Hot Topics

Related Articles

Also Read

ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി  ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.

ഛായാഗ്രാഹക കെ. ആർ. കൃഷ്ണ അന്തരിച്ചു

0
കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ  അണുബാധ മൂലം മരിച്ചു.  കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക്...

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

പിറന്നാൾ ദിനത്തിൽ ‘തലവൻ’ മേക്കോവർ വീഡിയോയുമായി ആസിഫ് അലി

0
ആസിഫലിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലവൻ.

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...