ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ജനുവരി 23- ന് റിലീസ് ചെയ്യും. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കുമിത്. ഡോക്ടര് നീരജ് രാജൻ, ഡോക്ടർ സൂരജ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരണം ഉടൻ പൂർത്തിയാകും. ഗോകുൽ സുരേഷ്, വിനീത്, ലെന, സിദ്ദിഖ്, വിജയ് ബാബു, വിജയ് വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ് ആൻറണി. മലയാളത്തിന്റെ ട്രെൻഡിങ്
Also Read
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുച്ചു വരവിനൊരുങ്ങി പാർവതി; ‘പുതിയ പോസ്റ്ററുമായി ‘ഉള്ളൊഴുക്ക്’
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ടോവിനോ തോമസ് നായകൻ; ട്രയിലറുമായി ‘അദൃശ്യ ജാലകങ്ങൾ’
വേൾഡ് പ്രീമിയർ നടത്തുന്ന മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ്
ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ‘ബോഗയ്ൻവില്ല’ ; സംവിധാനം അമൽനീരദ്
അമൽ നീരദ് സംവിധാനം ചെയ്ത് ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ‘ബോഗയ്ൻവില്ല’യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം...
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ ‘2018’
2024- ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ മലയാള ചിത്രം ‘2018’. കേരളം നേരിടുകയും അതിജീവിക്കുകയും ചെയ്ത 2018- ലെ ഭയാനകമായ പ്രളയലകാലത്തെ ആസ്പദമാക്കിക്കൊണ്ട് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് 2018.
തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.