Saturday, March 7, 2026

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

സോഹൻ  സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഡാൻസ് പാർട്ടി ഡിസംബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ജൂഡ് ആൻറണി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായയെത്തുന്ന ചിത്രം ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി, എന്നിവരാണ് നിർമ്മിക്കുന്നത്. കൊച്ചി പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ പ്രണയം കടന്നുവരുന്നുണ്ട്. സിനിമയുടെ പേര് പോലെതന്നെ നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.

രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാജു നവോദയ, ജോളി ചിറയത്ത്, ബിനു തൃക്കാക്കര, ഫുക്രു, പ്രീതി രാജേന്ദ്രൻ, അഭിലാഷ് പട്ടാളം, മെക്കാർട്ടിൻ, സംജാദ് ബ്രൈറ്റ്, ജാനകി ദേവി, ഫൈസൽ, ഷിനിൽ, ജിനി, സുശീൽ, അമാര, ബിന്ദു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം ബിനു കുര്യൻ, എഡിറ്റിങ് വി സാജൻ.   

spot_img

Hot Topics

Related Articles

Also Read

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ കാണാം.

ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’  ചിത്രീകരണം ആരംഭിച്ചു

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃപ്രയാറിൽ ആരംഭിച്ചു. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ്...

‘തുണ്ടി’ൽ ബിജു മേനോനും ഷൈൻ ടോം ചാക്കോയും; സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്

0
തല്ലുമാല, അയൽവാശി തുടങ്ങിയവയാണ് ആഷിഖ് ഉസ്മാൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. പൊലീസ് കഥയാണ് പ്രമേയം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റിയാസ് ഷെരീഫും കണ്ണപ്പനുമാണ്.

ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍

0
നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ.

ത്രില്ലറുമായി വരുന്നു ജിസ് ജോയ്; ‘തലവനി’ൽ ഒന്നിച്ച് ബിജുമേനോനും ആസിഫ് അലിയും

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ് അലിയും പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം ‘തലവൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.