Thursday, May 1, 2025

‘ടർബോ’ റിലീസ് ഡേയ്റ്റ് വിഷു ദിനത്തിൽ പ്രഖ്യാപിക്കാനൊരുങ്ങി അണിയറ പ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ചിത്രം ‘ടർബോ’ യുടെ റിലീസ് തീയതി വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരു മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ.

മമ്മൂട്ടി ബാനറിൽ ആണ് സിനിമ നിർമ്മിക്കുന്നത്. 70 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ  കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, സംഗീതം ജസ്റ്റിൻ വർഗീസ്. 

spot_img

Hot Topics

Related Articles

Also Read

സസ്പെൻസുമായി താൾ ; ടീസർ പുറത്ത്

0
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, നിശീൽ കമ്പാട്ടി, മോണിക്ക   കമ്പാട്ടി, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 8- ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

0
ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...

ചിരിയുടെ പൂരം തീർക്കുവാൻ ധ്യാൻ ശ്രീനിവാസൻ വീണ്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കോപ് അങ്കിൾ’

0
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം ‘കോപ് അങ്കിൾ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.