Thursday, May 1, 2025

ജെ സി ഡാനിയേല്‍ പുരസ്കാര നിറവില്‍ സംവിധായകന്‍ ടി വി ചന്ദ്രന്‍

ഇത്തവണ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ടി വി ചന്ദ്രനു ലഭിച്ചു. സമൂഹവും അധികാരികളും അടിച്ചേല്‍പ്പിക്കുന്ന മനുഷ്യജീവിതങ്ങളാണ് അദ്ദേഹത്തിന്‍റെ സിനിമകളിലെ കഥാപാത്രങ്ങള്‍. വ്യക്തിദു:ഖങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരമായി സിനിമകളിലൂടെ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു. എക്കാലത്തെയും സാമൂഹിക ജീര്‍ണ്ണതയും മനുഷ്യ ജീവിതങ്ങളിലെ അരാജകത്വവും നിറഞ്ഞ കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെയായി മാറുന്നു. സമാന്തരസിനിമകളുടെ തുടര്‍ച്ച ടി വി ചന്ദ്രന്‍റെ സിനിമകളിലും പ്രകടമാണ്. കേരളത്തിനകത്തും ദേശീയ തലത്തിലും അന്താരാഷ്ട മേഖലകളിലും പലകാലങ്ങളിലായി ചര്‍ച്ചചെയ്യപ്പെട്ടതാണ് ടി വി ചന്ദ്രന്‍റെ സിനിമകള്‍. പലപ്പോഴായി അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്തു.

അന്തരാഷ്ട്ര തലത്തിലേക്ക് ടി വി ചന്ദ്രന്‍റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളസിനിമയുടെ പൊന്‍തൂവലായി മാറിയിരിക്കുകയാണ് ഇദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘പൊന്തന്‍മാട’യിലൂടെ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം തേടിയെത്തി. കൂടാതെ പത്തു സംസ്ഥാന അവാര്‍ഡുകളും ആറ് ദേശീയ അവാര്‍ഡുകളും ലഭിച്ചു. സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളുടെയും തിരക്കഥ നിര്‍വ്വഹിച്ചതും ടി വി ചന്ദ്രനാണ്.  കലയ്ക്ക് വേണ്ടി  പൂര്‍ണ്ണസമയം ചിലവാക്കുന്നതിനായി റിസര്‍വ് ബാങ്കിലെ ഉദ്യോഗം രാജിവെച്ചു കൊണ്ട് സംവിധായകന്‍ പി എ അബൂബക്കറിന്‍റെ അസിസ്റ്റന്‍റ്  സംവിധായകനായി ചുവടു വച്ചു.

കഥാമൂല്യവും ജീവിതപശ്ചാത്തലവുമുള്ള സിനിമകളാണ് മിക്കതും. പൊന്തന്‍മാട, പാഠം ഒന്ന് ഒരു വിലാപം, ഓര്‍മകള്‍ ഉണ്ടായിരിക്കണം, കഥാവശേഷന്‍, ഭൂമി മലയാളം, ഭൂമിയുടെ അവകാശികള്‍, പെങ്ങളില, വിലാപങ്ങള്‍ക്കപ്പുറം, മങ്കമ്മ, സൂസന്ന, ഡാനി, ആലീസിന്‍റെ അന്വേഷണം, ഹേമാവിന്‍ കാതലര്‍കള്‍, കൃഷ്ണന്‍ കുട്ടി, ആടുംകൂത്ത്, ശങ്കരനും മോഹനനും, മോഹവലയം തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്. എം കെ നാരായണന്‍ നമ്പ്യാരും ശ്രീദേവിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ രേവതി, മകന്‍ യാദവ് ചന്ദ്രന്‍.

spot_img

Hot Topics

Related Articles

Also Read

‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി

0
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം

‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

0
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നിവിൻ പോളി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

പ്രേമലു’വിൽ ഒന്നിച്ച് നസ്ലിനും നമിത പ്രമോദും; ക്രിസ്തുമസ് ദിനത്തിൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഗിരീഷ് എ ഡി  സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ മൂവി ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

രാജേഷ് രവിയുടെ ചിത്രം ‘സംശയം’ മോഷൻ പോസ്റ്റർ പുറത്ത്

0
1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ...