നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിന്റെ പൂജ കർമ്മങ്ങൾ ഇടപ്പള്ളി ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. ജിത്തുജോസഫും ഭാര്യ ലിൻഡയും ചേർന്നാണ് ഭദ്രദീപം കൊളുത്തിയത്. നടൻ ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ് അടിച്ചു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ഷാജി നടേശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഓഗസ്ത് സിനിമ, സിനിഹോളിക്സ്,ബെഡ് ടൈം എന്നീ ബാനറുകളിൽ ചിത്രം നിർമ്മിക്കുന്നത് ഷാജി നടേശൻ ആണ്. ഡിനു തോമസ് ഈലന്റെതാണു തിരക്കഥ.
Also Read
96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ...
മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...
‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്.
‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ചിത്രീകരണം ആരംഭിച്ചു
ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയിലെ കാർത്യട്ടു മനയിൽ ആരംഭിച്ചു. വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ...
തിയ്യേറ്ററിൽ തിളങ്ങി മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹാർട്സ്’ വിജയകരമായി പ്രദർശനം തുടരുന്നു
തിയ്യേറ്ററിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ് മഹിമയും ഷൈൻ നിഗവും കേന്ദ്രകഥാപാത്രമായി എത്തിയ ലിറ്റിൽ ഹാർട്സ്. നർമ്മവും പ്രണയവും ഒരുപോലെ വന്നുപോകുന്ന ഈ ചിത്രം കൂടുതൽ ജനപ്രിയത നേടിക്കൊണ്ടിരിക്കുകയാണ്