Thursday, May 1, 2025

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962; ആഗസ്ത് 11 ന്

ഇന്ദ്രന്‍സും ഉര്‍വ്വശിയും മത്സരിച്ചഭിനയിക്കുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ ആഗസ്ത് 11- മുതല്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ദിലീപ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആന്‍റണി വര്‍ഗീസ്, ലാല്‍ ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പുറത്തിറക്കി. വണ്ടര്‍ ഫ്രയിംസ് ഫിലിംലാന്‍ ഡിന്‍റെ ബാനറില്‍ സാഗര്‍, ബൈജു ചെല്ലമ്മ, സനിത ശശിധരന്‍ തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വണ്ടര്‍ ഫ്രയിംസ് ഫിലിംലാന്‍ഡ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962.

തികച്ചും നര്‍മ്മ പ്രധാനമായ മുഹൂര്‍ത്തങ്ങളാണ് ട്രൈലറില്‍ ഉള്ളത്. ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ ഹനീഫ്, വിജയരാഘവന്‍, ടി ജി‌ രവി, അല്‍ത്താഫ്, സാഗര്‍, ജോണി ആന്‍റണി, സജി ചെറുകയില്‍,സനൂഷ, ശൈലജ അമ്പു, അഞ്ജലി സുനില്‍കുമാര്‍, സ്നേഹ ബാബു, നിത കര്‍മ്മ തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സാരംഗ്, തുടങ്ങിയവരും  ചിത്രത്തില്‍ വേഷമിടുന്നു. പാലക്കാട് വെച്ച് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നു. സനു കെ ചന്ദ്രന്‍റെ കഥയില്‍ പ്രജിന്‍ എം പിയുടെയും ആഷിഷ് ചിന്നപ്പയുടേതുമാണ് തിരക്കഥ. സജിന്‍ പുരുഷന്‍ ഛായാഗ്രഹണവും കൈലാസ് സംഗീതവും പശ്ചാത്തലസംഗീതവും രതിന്‍ രാധാകൃഷണന്‍ എഡിറ്റിങും ബി കെ ഹരിനാരായണന്‍ ഗാനരചനയും നിര്‍വഹിക്കുന്നു. ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ്  ജലധാര പമ്പ് സെറ്റ് സിന്‍സ് 1962.

spot_img

Hot Topics

Related Articles

Also Read

‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍  ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്

0
ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര

‘പ്രേമലു’ ഇനി ഒടിടിയിലേക്ക്

0
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും.  ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

0
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

0
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. അനിഷ്മ ആണ് ചിത്രത്തിൽ നായികയായി...