Thursday, May 1, 2025

ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോമോൾ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ജയ് ഗണേഷിന് ഉണ്ട്.

ജിസിസി റിലീസ് എ പി ഇന്റേർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈമെന്റ് കരസ്ഥമാക്കി. ജിസിസിക്ക് പുറത്തുള്ള റിലീസ് ആർ എഫ് ടി ഫിലിംസും ആൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും.  തമിഴിലും തെലുങ്കിലും പ്രശസ്തമായ അഭിനേതാവ് രവീന്ദ്ര വിജയ് മലയാളത്തിൽ അഭിനയം കുറിക്കുന്ന ആദ്യം സിനിമ കൂടിയാണിത്. അശോകൻ, ഹരീഷ് പേരടി, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് സംഗീത് പ്രതാപ്, വരികൾ ശങ്കർ ശർമ.

spot_img

Hot Topics

Related Articles

Also Read

‘മാർക്കോ’ ഒടിടിയിലേക്ക്

0
പ്രേക്ഷകരെ തിയ്യേറ്ററുകളിൽ ഹരം കൊള്ളിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇനി ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. തിയ്യേറ്ററിൽ...

‘സമൻസു’മായി ആൻ സരിഗ ആൻറണി; ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ച് പ്രഖ്യാപനം

0
ആൻ സരിഗ സംവിധാനം ചെയ്യുന്ന ‘സമൻസ്’ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ആദ്യ ചിത്രമായിരുന്ന ‘അഭിലാഷ’ത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്നു. നവംബർ 17- വെള്ളിയാഴ്ച കോഴിക്കോട് മുക്കത്ത്  വെച്ചായിരുന്നു ചടങ്ങ് നടന്നത്.

‘ഒരു അന്വേഷണത്തിന്റെ തുടക്കം;’ പൂജചടങ്ങുകൾ നടന്നു

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു.

ഒടിടി പ്ലാറ്റ്ഫോമിലേക്ക്  ‘ഓഫീസർ ഓൺ ഡ്യൂട്ടി’

0
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച്  20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട...

‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ

0
ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ  ഹൊറർ ചിത്രത്തിന്‍റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും  ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത...