Friday, May 2, 2025

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു. രജനികാന്ത് നായകനാകുന്ന ജയിലര്‍ എന്ന ചിത്രം തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തിയറ്റര്‍ ഉടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ചിത്രത്തിന്റെ ട്രെയിലർ ഒരു ദിവസം കൊണ്ട് 12 മില്ല്യൺ ആളുകൾ കണ്ടു കഴിഞ്ഞു .

വിനായകനാണ് രജനിയുടെ വില്ലനായി എത്തുന്നത്. മോഹന്‍ലാല്‍ രജനിക്കൊപ്പം അഭിനയിക്കുന്നു എന്നതും ആരാധർ ആവേശത്തോടെ കാണുന്നു. തമന്ന, രമ്യ കൃഷ്ണന്‍, യോഗി ബാബു , ജാക്കി ഷ്‌റോഫ് തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്. മോഹൻലാലും ശിവരാജ്‌കുമാറും അതിഥി വേഷത്തിൽ എത്തുന്നു.

ഓഗസ്റ്റ് 10ന് തിയറ്റുകളിലെത്തുന്ന ജയിലറിൽ ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് നിര്‍മാണം.

സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം.

spot_img

Hot Topics

Related Articles

Also Read

മമ്മൂട്ടിയെ കാച്ചിക്കുറുക്കിയ ‘കടുഗണ്ണാവ’ അഥവാ ഒരു ‘വഴിയമ്പലം’ (മനോരഥങ്ങൾ- ഭാഗം രണ്ട്)

0
‘കടുഗണ്ണാവ’ ഒരു കഥ മാത്രമല്ല, രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തെ...

ആഗസ്ത് 18- നു തിയ്യേറ്ററിലേക്കൊരുങ്ങി ‘പോയിന്‍റ് റേഞ്ച്’

0
സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍  അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു

0
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...

‘The Secret of Women’ ജനുവരി 31- നു തിയ്യേറ്ററുകളിലേക്ക്

0
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ജനുവരി 31 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ...