Thursday, May 1, 2025

ഛായാഗ്രാഹക കെ. ആർ. കൃഷ്ണ അന്തരിച്ചു

കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ  അണുബാധ മൂലം മരിച്ചു.  കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ.  മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറമാൻ. അദ്ദേഹത്തിന്റെ അസോഷ്യേറ്റായി  പ്രവർത്തിക്കുകയായിരുന്നു കൃഷ്ണ. രാജസ്ഥാൻ, അരുണാചൽ‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അസുഖബാധിതയായത്.   ഡിസംബർ 23ന് കൃഷ്ണയെ ആദ്യം പ്രാദേശിക  ആശുപത്രിയിലും പിന്നീടു ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നു വാർഡിലേക്കു മാറ്റാനിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നാണു മരണം എന്നാണു വിവരം.

മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ഛായാഗ്രാഹക സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹ ഛായാഗ്രാഹകയായിരുന്നു. സാനു വർഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കർ സംവിധാനവും നിർവഹിച്ചു പുറത്തിറങ്ങാനിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം ‘പൊന്മാനി’ലാണ് ഒടുവിൽ മലയാളത്തിൽ പ്രവർത്തിച്ചത്. കോവിഡിനു മുൻപ്  ദുബായിലും സ്വതന്ത്ര ഛായാഗ്രാഹകയായി പ്രവർത്തിച്ചിരുന്നു. പരസ്യ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന  മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ്.  സഹോദരൻ ഉണ്ണി കശ്മീരിൽ എത്തിയിട്ടുണ്ട്. ഇന്നു വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. സംസ്കാരം നാളെ. സഹോദരങ്ങൾ: ഉണ്ണി, കണ്ണൻ


spot_img

Hot Topics

Related Articles

Also Read

‘ഗംഗാധരന്‍ സര്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചൊരു മനുഷ്യസ്നേഹി’- ജി മാര്‍ത്താണ്ഡന്‍

0
ഗൃഹലക്ഷ്മി എന്ന ബാനര്‍ മലയാള സിനിമയ്ക്കു ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല. ആ ബാനറില്‍ ഒട്ടേറെ മികച്ച  സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചത് പി വി ഗംഗാധരന്‍ സര്‍ എന്ന നിര്‍മ്മാതാവാണ്.'

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം

0
‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്...

മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു

0
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം  അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.

‘വിശേഷം’ ടീമിന്റെ അടുത്ത ചിത്രം ‘വണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വിശേഷം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ഈ ടീം ഒന്നിച്ച് നിർമ്മിക്കുന്ന ചിത്രമാണ്...