Thursday, May 1, 2025

ചിരിയുടെ പൂരം തീർക്കാൻ  ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’

കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് ചിത്രം പ്രദർശനത്തിന് എത്തിയത്. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ദുർഗ്ഗ കൃഷ്ണ, ഷൈൻ ടോം ചാക്കോ, ഡയാന ഹമീദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന വേളയിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത്  നിന്നുണ്ടായിരിക്കുന്നത്.  

എം എ നിഷാദ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മണിയൻ പിള്ള രാജു, സുധീർ കരമന, ഉമ നായർ, കൈലാഷ്, സിനോജ് സിദ്ദിഖ്, രശ്മി അനിൽ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, നാൻസി, സൌമ്യ, ബിന്ദു പ്രദീപ്, ശ്രീലത നമ്പൂതിരി, ഉല്ലാസ് പന്തളം, തുടങ്ങിയവർ ആണ് അഭിനയിച്ചിട്ടുള്ളത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ ആണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും, സംഗീതം ആനന്ദ് മധുസൂദനനും, എഡിറ്റിങ് ജോൺകുട്ടിയും നിർവഹിച്ചു.

spot_img

Hot Topics

Related Articles

Also Read

‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ

0
കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’...

ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി  ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.

‘ജമീലാന്റെ പൂവൻകോഴി’  നവംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക്

0
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറുകളിലേക്ക് എത്തുന്നു. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ഷാജഹാൻ ആണ്...

‘അദൃശ്യജാലകങ്ങൾ’ പോർച്ചുഗൽ ചലച്ചിത്ര മേളയിലും; മികച്ച നടനായി ടൊവിനോ

0
44- മത് പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫൻന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ അദൃശ്യജലകങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ: ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യജാലകങ്ങൾ.