നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എന്നിവരാണ് നിർമാണം. സൈജു കുറുപ്പാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നാട്ടിൽ ക്ഷേത്ര- ഉത്സവ കാര്യങ്ങൾ നോക്കിനടത്തുന്ന ചെറുപ്പക്കാരനാണ് ഇതിൽ. ഒരു ഫാമിലി എന്റർടൈമെന്റ് മൂവിയാണ് ഭരതനാട്യം. കലാരഞ്ജിനി, സായ് കുമാർ, അഭിറാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ, ശ്രുതി സുരേഷ്, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിങ് ഷഫീഖ്, ഗാനരചന മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. അന്നമനട, മാള, മൂക്കന്നൂർ തുടങ്ങിയ ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി.
Also Read
ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.
കലാഭവൻ മണി പുരസ്കാരം നിലീന അത്തോളിയ്ക്ക്; മോഹൻലാൽ നവാഗത സംവിധായകൻ
ആറാമത് കലാഭവൻ മണി പുരസ്കാരം മാതൃഭൂമി. കോമിലെ നിലീന അത്തോളിയ്ക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. മരണാനന്തര ബഹുമതി ചലച്ചിത്ര- നാടകരംഗത്ത് പ്രതിഭ തെളിയിച്ച മീന ഗണേഷിന്,സാഹിത്യ നാടക രംഗത്ത്...
സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.
അനൂപ് മേനോനും ബിഗ് ബോസ് താരം ദില്‍ഷയും എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ റിലീസായി
അനൂപ് മേനോനും ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ടീസര്‍ പുറത്തിറങ്ങി.