Thursday, May 1, 2025

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  തിരുവനന്തപുറത്തുള്ള ലോഡ്ജിൽ ആശ്രയമില്ലാതെ താമസിക്കുകയായിരുന്ന ഇദ്ദേഹത്തെ സീരിയൽ സംവിധായകൻ പ്രസാദ് ആണ് ഇദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്.

പിന്നീട് കുറെ വർഷക്കാലം അഭിനയം തുടർന്നെങ്കിലും മറവി രോഗം ബാധിക്കുകയായിരുന്നു. രാഗം എന്ന ചിത്രത്തിലൂടെ 975- ലാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കളിക്കളം, വിയറ്റ്നാം കോളനി, പാപ്പയുടെ സ്വന്തം അപ്പൂസ്, സന്ദേശം, ലേലം, അയാൾ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, നരസിംഹം, അനന്തഭദ്രം, പുലിവാൽ കല്യാണം, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

spot_img

Hot Topics

Related Articles

Also Read

എം ടിയുടെ ഓർമകളിൽ മോഹൻലാൽ

0
മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന...

നാടക- സിനിമാ ഗായിക മച്ചാട്ട്  വാസന്തി ഓർമ്മയായി

0
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട്  വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...

ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രവുമായി സൌബിനും നമിതപ്രമോദും

0
സൌബിന്‍ ഷാഹിര്‍, നമിതപ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.

‘ജമീലാന്റെ പൂവൻകോഴി’  ടീസർ പുറത്ത്

0
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ ഒക്ടോബറിൽ തിയ്യേറുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. നവാഗതനായ ഷാജഹാൻ ആണ് സംവിധാനം ചെയ്യുന്നത്.  ഇത്ത പ്രൊഡക്ഷൻസിന്റെ...

പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം

0
“രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ .