ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയാണ് ഓൺലൈൻ ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുന്നത്. ജനുവരി 23- നാണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസറിങ്ങിന് ശേഷം ലഭിച്ചിരിക്കുന്നത്. ഇപ്പോള് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റുകളും റിലീസായിക്കൊണ്ടിരിക്കുന്നു മുണ്ട്. കോമഡിയും ത്രില്ലറും ഇടകലർന്ന ചിത്രമാണിത്. ഡോക്ടര് നീരജ് രാജൻ, ഡോക്ടർ സൂരജ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുൽ സുരേഷ്, വിനീത്, ലെന,സിദ്ദിഖ്, വിജയ് ബാബു, വിജയ് വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ് ആൻറണി.
ഗൌതം വാസുദേവ് മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
Also Read
‘നടികർ തിലകം’ ഇനിമുതൽ ‘നടികർ’ , ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന് പേരുമാറ്റം
അമ്മ സംഘടനയ്ക്കയച്ച കഥയില് ‘നടികർ തിലകം ശിവാജി സമൂങ്ങ നള പേരവൈ’ എന്ന സംഘടനയാണ് പേര് മാറ്റാൻ അപേക്ഷിച്ചത്. പേര് മാറ്റിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.
ടൊവിനോ- സൌബിൻ ഷാഹിർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും സൌബിൻ ഷാഹീറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി.
സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം കുറിച്ച് സംവിധായകൻ സനൽ വി ദേവൻ
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ.
ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....