Saturday, March 7, 2026

‘ഗുരുവായൂരമ്പലനടയിൽ’ കല്യാണമിനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ കാണാം

ജയ ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത് ഹിറ്റായ ഗുരുവായൂരമ്പലനടയിൽ ചിത്രം ഇനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം.ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മെയ് 17- ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

പല തമാശകളും കോർത്തിണക്കിയ ഒരു കംപ്ളീറ്റ് കോമഡി ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴിലെ ശ്രദ്ധേയ ഹാസ്യതാരം യോഗി ബാബു ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടൈമെന്റ്സും ആണ് ചിത്രം റിലീസ് ചെയ്ത ത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ, ബൈജു, രേഖ, സിജു സണ്ണി, സഫ്വ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

spot_img

Hot Topics

Related Articles

Also Read

‘പ്രാവിൻ കൂട് ഷാപ്പ്’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’...

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

0
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90- വയസ്സായിരുന്നു. തിങ്കളാഴ്ച മുംബൈലെ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ശ്യാം ബെനഗലിന്റെ മകൾ പ്രിയ...

ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്

0
നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മാമ്പാടിന്റെതാണ് കഥയും സംവിധാനവും.