മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ടിനിടോം, വിജയ് മേനോൻ, കോട്ടയം രമേശ്, ഡയാന ഹമീദ്, നോബി മാർക്കോസ്, രാകേഷ് സുബ്രഹ്മണ്യം, ഷാജു ശ്രീധർ, നീയാ വർഗീസ്, ഇടവേള ബാബു, ബിനു അടിമാലി, സീനു സോഹന്ലാൽ, ദിനേശ് പണിക്കർ, ടി ജി രവി, ശിവജി ഗുരുവായൂർ, ഇ ജി രാജേന്ദ്രൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഒരു ഫാമിലി എന്റർടയിമെന്റ് മൂവി ആണെങ്കിലും ആക്ഷനും നർമ്മവും ഒരുപോലെ അവതരിപ്പിക്കുന്നുണ്ട്. മ്യൂസിക് ആനന്ദ് മധുസൂദനൻ, കഥ- തിരക്കഥ രാകേഷ് സുബ്രഹ്മണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ, എഡിറ്റർ സൂരജ് അയ്യപ്പൻ.
Also Read
കാന്തൻ ദി ലവർ ഓഫ് കളർ: പുതുകാലവും മാറാത്ത വര്‍ണ്ണബോധവും
ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച പരിസ്ഥിതി പ്രവർത്തകയായ ദയാബായിയും കരുത്തുറ്റ കഥാപാത്രമായി അഭിനയിക്കുന്നു എന്ന സവിശേഷതയാണ്.
ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ്...
സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും...
‘എമ്പുരാന്റെ’ വരവും കാത്ത് ആരാധകർ; പോസ്റ്റർ റിലീസ് നവംബർ- 11 ന് ശനിയാഴ്ച
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘എമ്പുരാൻ’ പോസ്റ്റർ റിലീസ് നവംബർ 11- ശനിയാഴ്ച ഉണ്ടാകുമെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.
‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്
ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്ററിയായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു.